സ്വർണ വില ഉയർന്നു തന്നെ

കൊച്ചി: സംസ്ഥാനത്ത് ഈ മാസത്തെ സ്വര്‍ണ വില ഉയര്‍ന്ന നിലയില്‍ തന്നെ തുടരുന്നു. 39,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 4985 രൂപ.

തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടരുന്ന സ്വര്‍ണവില ഇന്നലെ 240 രൂപ വര്‍ധിച്ചിരുന്നു.

ഈ മാസത്തിന്റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു സ്വര്‍ണവില. ഏഴാം തീയതി മുതല്‍ സ്വര്‍ണവിലയില്‍ വര്‍ധനയാണ് പ്രകടമാവുന്നത്. 12 ദിവസത്തിനിടെ ഏഴുതവണയാണ് വില വര്‍ധിച്ചത്. ഈ ദിവസങ്ങളില്‍ പവന് 1600 രൂപയാണ് ഉയര്‍ന്നത്.