സംസ്ഥാനത്തെ സ്വർണ വിലവർധിച്ചു

ബുധനാഴ്ച കുത്തനെ ഇടിഞ്ഞ ശേഷം ഇന്ന് സ്വർണ വില വർധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120രൂപയുമാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഇതോടെ ഗ്രാമിന് 4,930 രൂപയിലും പവന് 39,440 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 70 രൂപ കുറഞ്ഞു 4,915 രൂപയിലും പവന് 560 കുറഞ്ഞു 39,320 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നാണ് ഇന്നലെ സ്വർണ വില ഇടിഞ്ഞത്. ഏപ്രിൽ 18,19 തീയതികളിൽ രേഖപ്പെടുത്തിയ ഗ്രാമിന് 4,985 രൂപയും പവന് 39,880 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഏപ്രില്‍ നാലു മുതല്‍ ആറ് വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,780 രൂപയും പവന് 38,240 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡിലെ ഇടിവ് സ്വർണത്തിന് നേരിയ തിരിച്ചു വരവ് നൽകി. ബോണ്ട് നേട്ടം 2.80 ശതമാനത്തിൽ താഴെ പോന്നാൽ രാജ്യാന്തര സ്വർണ വില 2000 ഡോളറിലേക്ക് ഇനിയും മുന്നേറിയേക്കാം.