നഗരത്തിലേക്ക് ഇറങ്ങുക തന്നെ ചെയ്യും. ഒരു സുരക്ഷയും ആവശ്യമില്ല, കോഴിക്കോട് മിഠായിത്തെരുവിലൂടെ നടന്ന് ​ഗവർണർ

കോഴിക്കോട്: സുരക്ഷാ നിര്‍ദേശങ്ങള്‍ അവഗണിച്ച് ഗവര്‍ണര്‍ കോഴിക്കോട് മിഠായിത്തെരുവിൽ. നഗരത്തിലെത്തിയ ഗവര്‍ണര്‍ കുട്ടികളോട് സംസാരിക്കുകയും മിഠായിത്തെരുവിലെ കടയില്‍ നിന്ന് ഹല്‍വ രുചിക്കുകയും ചെയ്തു.

തനിക്കൊരു സുരക്ഷയും ആവശ്യമില്ലെന്നും, കേരളത്തിലെ ജനങ്ങൾ എന്നെ സ്നേഹിക്കുന്നു. ഞാൻ അവരേയും,എസ്എഫ്ഐ മാത്രമാണ് പ്രതിഷേധിക്കുന്നത്. ആരും എന്നെ ആക്രമിക്കില്ലായെന്നും “: ഗവർണർ പറഞ്ഞു. കണ്ണൂരിനെ പറ്റി പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു. കണ്ണൂർ ജില്ലയിൽ അക്രമങ്ങളുണ്ടാക്കിയ അതേ ആളാണ് തന്നെ പേടിപ്പിക്കാൻ ശ്രമിച്ചത്.

കോഴിക്കോടുനിന്ന് കേരളത്തിന്റെ സ്നേഹം ഏറ്റുവാങ്ങിയെന്ന് സന്ദര്‍ശനത്തിന് പിന്നാലെ ഗവര്‍ണര്‍ പ്രതികരിച്ചു. കേരളത്തോട് അകമഴിഞ്ഞ നന്ദിയെന്നും ഗവര്‍ണര്‍ പറഞ്ഞു. നിരവധി പേര്‍ ഗവര്‍ണര്‍ക്ക് ആഭിവാദ്യം അര്‍പ്പിക്കാന്‍ സ്ഥലത്തെത്തിയിരുന്നു. പൊതുജനങ്ങളോട് സംസാരിച്ചും കുട്ടികളെയെടുത്തും ജീവനക്കാരോടൊപ്പം സെല്‍ഫിയെടുത്തും ഗവര്‍ണര്‍ മുന്നോട്ട് നീങ്ങി.

കേരള പോലീസിനെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. കേരള പൊലീസ് കേരളത്തിലെ മികച്ച പൊലീസാണ്. പൊലീസിന് ജോലി ചെയ്യാൻ അനുവാദം നൽകാത്തതാണ് പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.