കമ്മികളെ , കേരളം ഗോമൂത്രത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിച്ചു

ഇനി ആരും ഗോക്കളെയും ഗോമൂത്രത്തെയും പുച്ഛിക്കാൻ നിൽക്കണ്ട ,​ഗോമൂത്രത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിച്ചു ഒരു ഇടിവെട്ട് കണ്ടുപിടിത്തം നടത്തിയിരിക്കുകയാണ് കേരളത്തിലെ ശാസ്ത്ര ലോകം, ഇനി ഉള്ള കാശിനു 10 പശുവിനെ വാങ്ങി വീട്ടിൽ കെട്ടിയാൽ വീട്ടിലേക്കു വേണ്ട കറന്റ് എങ്കിലും സ്വന്തമായി ഉത്പാദിപ്പിക്കാം . ഒരുപക്ഷെ ഇതൊക്കെ അറിഞ്ഞിട്ട് ആയിരിക്കാം നമ്മുടെ പിണറായി മുഖ്യമന്ത്രി 43 ലക്ഷം മുടക്കി ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തു എടുപിടി എന്ന് പണിതു റെഡിയാക്കി, അവിടെ കാറ്റുകൊള്ളാൻ ഫാൻ ഒക്കെ വച്ച് നൽകി മുന്തിയ ഇനം പശുക്കൾ അതും 6 സുനന്ദിനിപശുക്കളെ കൊണ്ടുവന്നു. പശുക്കള്‍ ചുരത്താന്‍ വേണ്ടി എ.ആര്‍.റഹ്മാന്റെ പാട്ട് വരെ വച്ച് എങ്കിൽ അതിന്റെ ഗുട്ടൻസ് ഇപ്പോഴാണ് പിടികിട്ടിയത്.

ഗോമൂത്രത്തിൽ നിന്നും വൈദ്യുതി,ഗോക്കളെയും ഗോമൂത്രത്തെയും സംഖികളെയും ചൊറിയാതെ ആയ കാലത്ത്‌ 10 പശുവിനെ വാങ്ങി ആപത്ത്‌ കാലത്ത്‌ കറന്റ് വിറ്റു എങ്കിലും ജീവിക്കാം ,എന്തായാലും കേരളത്തിലെ ഷോക്കടിപ്പിക്കുന്ന കറന്റ് ചാർജുകൾക്കു ഇതോടെ ഒരു പരിഹാരം ആകുമെന്നാണ് സോക്കറിൽ മീഡിയ പറയുന്നത്,

എന്തായാലും ഈ കണ്ടുപിടിത്തത്തെ അഭിന്ദിക്കാതിരിക്കാൻ വയ്യ, പാലക്കാട് ഐ.ഐ.ടി.യിലെ ഗവേഷകസംഘം ആണ് ഗോമൂത്രത്തിൽ നിന്നും വൈദ്യുതിയും ജൈവവളവും ഉത്പാദിപ്പിക്കാമെന്ന് കണ്ടെത്തി ഇരിക്കുന്നത്,‘‘സയൻസ് ഡയറക്ട്’ എന്ന ഓൺലൈൻ ജേണലിലാണ് ​ഗോമൂത്രത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന പരീക്ഷണം സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. ​ഗോമൂത്രത്തിലെ പരീക്ഷണം വിജയകരമായതോടെ മനുഷ്യമൂത്രം ഉപയോഗിച്ച് പരീക്ഷണത്തിനൊരുങ്ങുകയാണ് ​ഗവേഷകർ.

ഐ.ഐ.ടി.യിലെ സിവിൽ എൻജിനിയറിങ് വകുപ്പാണ് ഈ കണ്ടുപിടിത്തത്തിനുപിന്നിൽ. അസിസ്റ്റന്റ് പ്രൊഫസർ ഡോ. പ്രവീണ ഗംഗാധരൻ, പ്രോജക്ട് സയന്റിസ്റ്റ് ഡോ. പി.എം. ശ്രീജിത്ത്, ഗവേഷകവിദ്യാർഥി വി. സംഗീത, റിസർച്ച് അസോസിയേറ്റ്-1 റിനു അന്ന കോശി എന്നിവരാണ് ഗവേഷണസംഘത്തിലുള്ളത്.

രണ്ടുവർഷം മുമ്പാണ് സംഘം പരീക്ഷണം ആരംഭിച്ചത്. പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്. അടുത്തിടെ ഹൈദരാബാദിൽ നടന്ന ഇൻവെന്റീവ് മേളയിൽ ഇവരുടെ പ്രോജക്ട് ശ്രദ്ധ നേടിയിരുന്നു. 20,000 രൂപവരെയാണ് ഈ പരീക്ഷണത്തിനുള്ള വസ്തുക്കൾക്കായി ചെലവിട്ടത്. വാണിജ്യാടിസ്ഥാനത്തിൽ തയ്യാറാക്കുമ്പോഴുണ്ടാകുന്ന ചെലവ് കണക്കാക്കിയിട്ടില്ല. കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ചാണ് ​ഗവേഷണം നടക്കുന്നത്.

ഒരു ചേംബറിൽ ശേഖരിച്ച ഗോമൂത്രം ആദ്യം ഗ്ലാസുകൊണ്ടുനിർമിച്ച ചെറുസെല്ലുകളിലേക്ക് (ഇലക്ട്രോ കെമിക്കൽ റിസോഴ്സ് റിക്കവറി റിയാക്ടർ-ഇ.പി.ആർ.ആർ.) മാറ്റുന്നു. പരസ്പരബന്ധിതമായ ഈ സെല്ലുകൾക്കുള്ളിൽ ആനോഡായി മഗ്‌നീഷ്യം ഇലക്ട്രോഡും കാഥോഡായി എയർ കാഥോഡും ഉപയോഗിച്ചിരിക്കുന്നു. ഇത്തരത്തിൽ 50 സെല്ലുകളാണ് ഉപയോഗിച്ചത്. ഒരു സെല്ലിൽ 100 മില്ലിലിറ്റർ ഗോമൂത്രമാണ് ശേഖരിക്കുന്നത്. മൂത്രവും ഇലക്ട്രോഡുകളുമായുള്ള രാസപ്രവർത്തനത്തിലൂടെയാണ് വൈദ്യുതിയുണ്ടാവുന്നത്.

പത്തെണ്ണമുള്ള ഒരു സെറ്റിൽനിന്ന് ശരാശരി 1.5 വോൾട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനായി. ഈ വൈദ്യുതി ഉപയോഗിച്ച് മൊബൈൽഫോൺ, എമർജൻസി വിളക്ക് എന്നിവ ചാർജ് ചെയ്യുന്നുണ്ട്. എൽ.ഇ.ഡി. വിളക്കുകൾ കത്തിക്കുന്നുമുണ്ട്. മനുഷ്യമൂത്രമുപയോഗിച്ച് വൈദ്യതി ഉത്പാദിപ്പിക്കുന്ന പരീക്ഷണം വിജയിച്ചാൽ ഷോപ്പിങ് മാളുകൾ, സ്‌കൂളുകൾ, സിനിമാതിയേറ്ററുകൾ എന്നിവിടങ്ങളിൽ ഈ സംവിധാനം സ്ഥാപിച്ച് വൈദ്യുതിയും വളവും ഉത്പാദിപ്പിക്കാനാകുമെന്ന് സംഘം പറയുന്നു
.
അതേസമയം, ഗോമൂത്രം നേരിട്ട് കുടിക്കരുത് എന്നും ശാസ്ത്ര ലോകം പറയുകയാണ് , രാജ്യത്ത് വ്യാപകമായി വിറ്റഴിക്കുന്ന ഗോമൂത്രത്തെ സംബന്ധിച്ച പുതിയ പഠനറിപ്പോർട്ടുകളിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ. ഗോമൂത്രത്തിൽ മനുഷ്യശരീരത്തിന് അപകടകരമായേക്കാവുന്ന 14ഓളം ബാക്‌ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയെന്നാണ് ബറേലിയിലെ ഇന്ത്യൻ വെറ്ററിനറി റിസർട്ട് ഇൻസ്‌റ്റി‌റ്റ്യൂട്ട് നടത്തിയ പഠനറിപ്പോർട്ടിലുള്ളത്.

ഇന്ത്യൻ വെറ്ററിനറി റിസർട്ട് ഇൻസ്‌റ്റി‌റ്റ്യൂട്ടിലെ എപിഡെമോളജി വിഭാഗം മേധാവി ഭോജ് രാജ് സിംഗും മൂന്ന് പിഎച്ച്‌ഡി വിദ്യാർത്ഥികളും പശുക്കളിൽ നിന്നും കാളകളിൽ നിന്നുമുള്ള മൂത്രസാമ്പിൾ പരിശോധിച്ചപ്പോഴാണ് ഇത് കണ്ടെത്തിയത്. ഉദരപ്രശ്‌നങ്ങൾക്ക് കാരണമാകുന്ന ഇ-കോളി ബാക്‌ടീരിയയുടെ സാന്നിദ്ധ്യവും കണ്ടെത്തി എന്നതാണ് ഗൗരവതരം.

സാഹിവാൾ, തർപാർകർ, വിന്ദാവനി എന്നീ തരം പശുക്കളിൽ നിന്നുള്ള സാമ്പിളുകളാണ് പരിശോധിച്ചത്. 2022 ജൂൺ തുടങ്ങി നവംബർ വരെയുള്ള കാലത്താണ് ഇവ ശേഖരിച്ച് പഠനവിധേയമാക്കിയത്. ഓൺലൈൻ റിസർച്ച് വെബ്‌സൈറ്റ് റിസർച്ച് ഗേറ്റിൽ ഈ പഠനം പ്രസിദ്ധീകരിച്ചു. പശുക്കൾക്കൊപ്പം മനുഷ്യരുടെയും എരുമകളുടെയും മൂത്രവും ഇവർ പഠനവിധേയമാക്കി. എരുമകളുടെ മൂത്രം ബാക്‌ടീരിയകൾക്കെതിരെ കൂടുതൽ ഫലപ്രദമാണെന്നും കണ്ടെത്തിയിട്ടുണ്ട്.