കേരളത്തിന് രണ്ട് എംപിമാരെക്കൂടി നഷ്ടമായേക്കും, ഹൈബിയേയും പ്രതാപനേയും അയോഗ്യരാക്കും?

കേരളത്തിലെ 2 കോൺഗ്രസ് എം .പി മാരേ കൂടി പാർലിമെന്റിൽ നിന്നും അയോഗ്യരാക്കും. ലോക് സഭയിൽ അതിക്രമം നടത്തുകയും സംഘർഷം ഉണ്ടാക്കുകയും ചെയ്ത ഹൈബി ഈഡൻ, ടി.എൻ പ്രതാപൻ എന്നിവർക്കെതിരേ നടപടി വന്നേക്കും. ലോക്സഭാ സ്പീക്കർ ആണ്‌ ഈ കാര്യം ഇനി തീരുമാനിക്കേണ്ടത്. നടപടി വന്നാൽ കേരളത്തിൽ നിന്നുള്ള 3 എം .പി മാരായിരിക്കും അയോഗ്യരായി വരിക. ലോക്സഭാ സ്പീക്കർക്ക് സഭയുടെ നടപ്പ് കാലമോ അല്ലെങ്കിൽ ഏതാനും ദിവസമോ അല്ലെങ്കിൽ തുടർന്നുള്ള സഭയുടെ കാലത്തേക്കോ അയോഗ്യരാക്കാം. തിരഞ്ഞെടുപ്പ് കമ്മീഷനെയും ഇത് അറിയിക്കാം. ഇതോടെ കോൺഗ്രസ് വീണ്ടും വെട്ടിലാവുകയാണ്‌. ദില്ലിയിലെ കോൺഗ്രസ്- ബി ജെ പി യുദ്ധവും പോരും ഓരോ ദിവസവും പുതിയ തലത്തിൽ നീങ്ങുകയാണ്‌. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം കീറിയെറിഞ്ഞ് പ്രതിഷേധിച്ചതാണിപ്പോൾ ഹൈബി ഈഡൻ, ടി.എൻ പ്രതാപൻ എന്നിവർക്ക് പാരയായത്.ഇരുവരുടെയും പ്രതിഷേധം അതിരുകടന്നുവെന്ന നിഗമനത്തിലാണ് സ്പീക്കർ നടപടിക്കൊരുങ്ങുന്നത്‌.മുമ്പ് മോദി പരാമർശത്തിന്റെ പേരിലുണ്ടായ അപകീർത്തി കേസിൽ സൂറത്ത് കോടതി രാഹുലിനെ ശിക്ഷിച്ചതിന്റെ പശ്ചാത്തലത്തിൽ എം.പി സ്ഥാനത്ത് നിന്നും ലോക്‌സഭാ സെക്രട്ടേറിയറ്റ്‌ അദ്ദേഹത്തെ അയാഗ്യനാക്കിയിരുന്നു

ഒരു അംഗത്തെ സസ്പെൻഡ് ചെയ്യണമെങ്കിൽ പാർലമെന്ററികാര്യമന്ത്രിയോ സർക്കാരോ പ്രമേയം െകാണ്ടുവന്ന് പാസാക്കണം. സഭയുടെ അന്തസ്സിനുചേരാത്ത രീതിയിൽ പ്രവർത്തിക്കുകയോ സഭാ ചട്ടങ്ങൾക്ക് വിരുദ്ധമായോ പ്രതികരിക്കുന്നത് ചൂണ്ടിക്കാണ്ടിയാണ് പ്രമേയം കൊണ്ടുവന്ന് പാസാക്കേണ്ടത്. പ്രമേയം കൊണ്ടുവരുന്നതു സംബന്ധിച്ച് സർക്കാരിന്റെ ഭാഗത്തുനിന്ന് തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് സൂചന. എന്നാൽ, ഇരുവരുടെയും പ്രതിഷേധം അതിരുകടന്നതാണെന്ന തരത്തിലുള്ള സൂചന സ്പീക്കറുടെ ഓഫിസിൽ നിന്നുണ്ട്.

ഇതിനിടെ ദില്ലിയിൽ കോൺഗ്രസ് തൃണമൂൽ ഐക്യം രൂപപ്പെട്ടു. ഇതുവരെ അകന്ന് നിന്ന ഇരു പാർട്ടികളും ഇപ്പോൾ ഒന്നിച്ച് നീങ്ങാൻ തീരുമാനിച്ചിരിക്കുന്നു.തൃണമൂൽ കോൺഗ്രസ്ആദ്യമായി കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ യോഗത്തിൽ പങ്കെടുത്തു.രാഹുൽ ഗാന്ധിയെ എംപിയായി അയോഗ്യനാക്കിയതിനെതിരായ കറുത്ത ദിന ആചരണത്തിൽ തൃനമൂൽ പങ്കെടുത്തു.തൃണമൂലിന്റെ പ്രസൂൺ ബാനർജിയും ജവഹർ സർക്കാറും ഇന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഓഫീസിൽ എത്തുകയായിരുന്നു. ഇതാദ്യമാണ്‌ തൃണമൂൽ കോൺഗ്രസ് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന്റെ ഓഫീസിൽ ഒരു മീറ്റീങ്ങിനായി എത്തുന്നത്.ഇത് മമതാ ബാനർജിയുടെ പാർട്ടി കോൺഗ്രസിൽ നിന്നും ബി ജെ പിയിൽ നിന്നും തുല്യ അകലത്തിൽ നിൽക്കുമെന്ന പ്രഖ്യാപനത്തിൽ വന്ന മാറ്റങ്ങളാണ്‌. തുല്യ അകലം എന്നത് ഒഴിവാക്കി കോൺഗ്രസിനോട് ചേർന്ന് നില്ക്കാൻ ഇപ്പോൾ മമത തയ്യാറയത് വലിയ സാഷ്ട്രീയ തന്ത്രം ആറ്റ്യി കരുതുന്നു.രാഹുൽ ഗാന്ധിയുടെ പ്രതിഷേധത്തിന് മാത്രമായി തങ്ങളുടെ പിന്തുണ കണക്കാക്കിയാൽ മതി എന്നും തൃണമൂൽ പറഞ്ഞതായി അറിയുന്നു.

ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരെ തരംതാണ ഭാഷയിൽ അപമാനിച്ച രാഹുലിനെതിരെ മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം ഉയർന്നു.കോൺഗ്രസ് വാർത്തകൾ വർഷങ്ങളായി റിപ്പോർട്ട് ചെയ്യുന്ന മുതിർന്ന മാധ്യമപ്രവർത്തകർ എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയെ നേരിൽക്കണ്ട് പ്രതിഷേധമറിയിച്ചു. രാഹുലിന്റെ ഭാഗത്തുനിന്നുണ്ടായത് തീർത്തും മോശം പെരുമാറ്റമാണെന്നും ഇത്തരത്തിലാണെങ്കിൽ കോൺഗ്രസ് വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ വരില്ലെന്നും മാധ്യമപ്രവർത്തകർ ഖാർഗെയെ അറിയിച്ചു. നിങ്ങളെല്ലാം ബിജെപിക്ക് വേണ്ടി പണിയെടുക്കുന്നവരാണെന്നും താമര ചിഹ്നം നെഞ്ചത്തു കുത്തി നടക്കുകയാണ് വേണ്ടതെന്നുമായിരുന്നു രാഹുലിന്റെ വാക്കുകൾ. ഇത് തങ്ങളേ പരിഹസിക്കുന്നതാണ്‌ എന്നും രാഹുൽ തരം താണ രീതിയിൽ സംസാരിക്കുന്നു എന്നും മലികാർജുനയുമായി മാധ്യമ പ്രവർത്തകർ പങ്കുവയ്ച്ചു.നിരവധി വർഷങ്ങളായി കോൺഗ്രസ് വാർത്ത കവർ ചെയ്യുന്ന ന്യൂസ് 18 സീനിയർ എഡിറ്റർ പല്ലവി ഘോഷിനാണ് ആദ്യം ചീത്ത കേട്ടത്. ന്യൂസ് 18 ഹിന്ദിയിലെ രവി സിസോദിയ എന്ന മുതിർന്ന മാധ്യമ പ്രവർത്തകനെയും രാഹുൽ ചീത്തവാക്കുകൾ കൊണ്ട് അപമാനിച്ചു. ഇരുവരും ബിജെപിക്ക് വേണ്ടി പണിയെടുക്കുന്നവരാണെന്ന് രാഹുൽ ആരോപിച്ചു. ബിജെപി ചിഹ്നം നെഞ്ചിൽ കുത്തി നടക്കുന്ന നിങ്ങൾ എന്തിനാണ് മാധ്യമ പ്രവർത്തകരായി അഭിനയിക്കുന്നതെന്നും രാഹുൽ ചോദിച്ചു. പെട്ടെന്നുള്ള രാഹുലിന്റെ ക്ഷോഭത്തിന് കാരണമറിയാതെ ഇരുന്ന മാധ്യമപ്രവർത്തകരെ നോക്കി ‘അവരുടെ കാറ്റു പോയി’ എന്ന കമന്റ് പാസാക്കാനും രാഹുൽ മറന്നില്ല.