പ്രായപരിധി കടന്ന 39 യുയുസിമാരെ അയോഗ്യരാക്കാന്‍ കേരള സര്‍വകലാശാല

തിരുവനന്തപുരം. കേരള സര്‍വകലാശാലയില്‍ പ്രായപരിധി കടന്ന 39 യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരെ ആയോഗ്യരാക്കുന്നു. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ വിജയിച്ചയാളെ മാറ്റി യൂണിവേഴ്‌സിറ്റിയില്‍ മറ്റൊരാളുടെ പേര് നല്‍കിയതോടെയാണ് സര്‍വകലാശാല നടപടി ശക്തമാക്കിയത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുക പോലും ചെയ്യാതിരുന്ന എസ്എഫ്‌ഐ നേതാവായ എ വിശാഖിന്റെ പേരാണ് സര്‍വകലാശാലയ്ക്ക് നല്‍കിയത്.

അതേസമയം കോളേജില്‍ യുയുസിയായി ജയിച്ചത് അനഘയാണ്. സംഭവം വിവാദമായതോടെ വിഷയത്തില്‍ ശക്തമായി ഇടപെടുവാന്‍ സര്‍വകലാശാല തീരുമാനിച്ചത്. സര്‍വകലാശാലയ്ക്ക് കീഴിലുള്ള എല്ലാ കോളേജുകളോടും യുയുസിമാരുടെ പ്രായപരിധി സംബന്ധിച്ച വിവരം നല്‍കുവാന്‍ സര്‍വകലാശാല ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 30 കോളേജുകള്‍ ഇത് സംബന്ധിച്ച വിവരം ഇതുവരെ സര്‍വകലാശാലയ്ക്ക് നല്‍കിയിട്ടില്ല.