കെവിന്‍ വധം: പ്രതികളില്‍ നിന്നും വടിവാളുകള്‍ പിടിച്ചെടുത്തു; കൊലപാതകം തന്നെയെന്ന് വിജയ് സാഖറെ

പ്രണയിച്ച് വിവാഹം കഴിച്ച കെവിനെ തട്ടിക്കൊണ്ടുപോയികൊന്ന പ്രതികളുടെ കൈവശം ഉണ്ടായിരുന്ന ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. പ്രതികള്‍ ഉപയോഗിച്ച നാല് വാളുകളാണ് തെളിവെടുപ്പിനിടെ കണ്ടെത്തിയത്. കേസില്‍ പ്രതിയായ വിഷ്ണുവിന്റെ വീട്ടില്‍ നിന്നാണ് വാളുകള്‍ അന്വേഷണ സംഘം കണ്ടെത്തിയത്.

അതേസമയം, കെവിന്റേത് കൊലപാതകമാണെന്ന് പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഐ.ജി വിജയ് സാഖറെ വ്യക്തമാക്കി. തെളിവെടുപ്പിനായി പ്രതികളെ ചാലിയേക്കരയില്‍ എത്തിച്ചപ്പോഴായിരുന്നു ഐ.ജിയുടെ പ്രതികരണം. ശാസ്ത്രീയാന്വേഷണമാണ് നടക്കുന്നത്.
പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കാനാണ് പോലീസിന്റെ ശ്രമമെന്നും സാഖറെ പറഞ്ഞു. ശാസ്ത്രീയമായ അന്വേഷണമാണ് നടക്കുന്നതെന്നും സാഖറെപറഞ്ഞു. ഇന്നു രണ്ടുമണിയോടെ ആയിരുന്നു തെളിവെടുപ്പ്. രണ്ടരയോടെ തെളിവെടുപ്പ് അവസാനിപ്പിച്ചു. നിഷാനെ ആറ്റിലിറക്കിയും പോലീസ് സംഘം തെളിവെടുപ്പ് നടത്തി.

പ്രതികളെ ചാലിയേക്കരയില്‍ എത്തിച്ചപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. അതേസമയം രക്ഷപ്പെട്ട് ഓടുന്നതിനിടെ കെവിന്‍ കാല്‍വഴുതി തോട്ടില്‍ വീഴുകയായിരുന്നുവെന്ന മൊഴിയില്‍ പ്രതികള്‍ ഉറച്ചു നില്‍ക്കുകയാണ്.

എന്നാല്‍ കെവിന്റേത് മരണം മുങ്ങിമരണമെന്ന് ഇടക്കാലപോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹത്തില്‍ 14 മുറിവുകള്‍ കണ്ടെത്തിയെങ്കിലും ഇതൊന്നും മരണകാരണമായിട്ടില്ല എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. പ്രതികളില്‍ നിന്ന് രക്ഷപെടാന്‍ രാത്രിയില്‍ ഓടിയപ്പോള്‍ തോട്ടില്‍ വീണതാണോ, അതോ മര്‍ദിച്ചശേഷം തോട്ടിലേക്ക് തള്ളിയിട്ടതാണോ എന്ന സംശയം ഉയര്‍ത്തുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.