സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച് ഖുഷിയുടെ പുതിയ ഔട്ട്ഫിറ്റ്.

ഫാഷൻ ലോകത്ത് ഇതിനകം തന്നെ തന്റേതായ ഒരിടം നേടിക്കഴിഞ്ഞ ഖുഷി പലപ്പോഴും അതീവഗ്ലാമറസ് ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളത്. ക്രോപ്ഡ് സ്ലിപ്പും സ്കർട്ടുമാണ് ഖുഷിയുടെ വേഷം. സിഗ് സാഗ് ഡിസൈനാണ് ഔട്ട്ഫിറ്റിന്റെ പ്രത്യേകത.

ബോളിവുഡ് താരസുന്ദരി ശ്രീദേവിയുടേയും നിർമ്മാതാവ് ബോണി കപൂറിന്റെയും ഇളയ മകൾ ആണ് ഖുഷി കപൂർ. മോഡലിങ് രംഗത്താണ് ഖുഷി സജീവമായിരിക്കുന്നത്. അൾട്ര ഹോട്ട് ലുക്കിലാണ് ഇത്തവണ ഖുഷി എത്തിയിരിക്കുന്നത്. കറുപ്പ് നിറത്തിലെ കട്ടൗട്ട് സാറ്റിൻ വസ്ത്രത്തിലാണ് ഖുഷി തിളങ്ങിയിരിക്കുന്നത്. ബോൾഡ് മേക്കപ്പും വസ്ത്രത്തിന് ചേരുന്ന ആഭരണങ്ങളും കൂടിയായപ്പോൾ ഖുഷിയുടെ ലുക്ക് സമ്പന്നമാക്കി. വള മാത്രമാണ് ആഭരണമായി ഖുഷി പുതു തിളക്കത്തിന് പൊലിമ കൂട്ടാനായി തെരഞ്ഞെടുത്തത്.

ഖുഷിയുടെ ചിത്രം കണ്ട് നിരവധി പേരാണ് കമന്റുമായെത്തി യിരിക്കുന്നത്. ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ, നടി ദീപിക പദുക്കോൺ, കരിഷ്മ കപൂർ, ജാൻവി കപൂർ, മനീഷ് മൽഹോത്ര തുടങ്ങി നിരവധി പേർ കമന്റുമായെത്തിയവരിൽ പെടും. ഖുഷി ഇപ്പോൾ സിനിമയിൽ അരങ്ങേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ്.

നെറ്റ്ഫ്ലിക്സിന്റെ ദ് ആർച്ചീസിലൂടെയാണ് ഖുഷി അരങ്ങേറ്റത്തിനൊരുങ്ങുന്നത്. സോയ അക്തർ ആണ് ഇതിന്റെ സംവിധാനം നിർവഹിക്കുന്നത്. ഖുഷിയുടെ സിനിമ അരങ്ങേറ്റം കാണാൻ അമ്മ ശ്രീദേവി ഇല്ലെന്ന വേദനയാണ് താരത്തിനിപ്പോഴുള്ളത്. ജാൻവിയുടെ ആദ്യ സിനിമ പുറത്തിറങ്ങിയപ്പോഴും ശ്രീദേവി ഉണ്ടായിരുന്നില്ല.