മലയാളികള്‍ക്കും പ്രിയപ്പെട്ട നടിയാണ് കിരണ്‍ റാത്തോഡ്. മോഹന്‍ലാലിന്റെ നായികയായി എത്തിയ താണ്ഡവം എന്ന ചിത്രത്തിലൂടെയാണ് കിരണ്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാന്‍ യാതൊരു മടിയും കാണിക്കാത്ത നടി ഇപ്പോള്‍ താന്‍ ആദ്യമായി ബിക്കിനി ധരിച്ചതിനെ കുറിച്ചാണ് തുറന്ന് പറയുന്നത്. എന്തന് ഉയിര് തോഴി എന്ന തമിഴ് ചിത്രത്തിലായിരുന്നു കിരണ്‍ ബിക്കിനി ധരിച്ച് പ്രത്യക്ഷപ്പെട്ടത്.
ടു പീസ് ധരിക്കുന്ന കാര്യം പറഞ്ഞ് ആര് മാസമായി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തന്റെ പിന്നാലെ നടന്നു എന്നാണ് കിരണ്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. പല ഗ്ലാമര്‍ രംഗങ്ങള്‍ ചിത്രങ്ങളില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ജീവിതത്തില്‍ ആദ്യത്തെയും അവസാനത്തെയും ബിക്കിനി രംഗമായിരുന്നു എന്ന് പറയുകയാണ് കിരണ്‍ റാത്തോഡ്. ഇന്‍സ്റ്റഗ്രാമില്‍ ബിക്കിനി രംഗത്തിന്റെ വീഡിയോ പങ്കുവെച്ചാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.
‘ബിക്കിനി ധരിച്ചുള്ള എന്റെ ആദ്യത്തെയും അവസാനത്തെയും ഷോട്ടായിരുന്നു അത്. ടൂ പീസ് ധരിക്കാനായി എന്നെ ബോദ്ധ്യപ്പെടുത്താന്‍ അതിന്റെ നിര്‍മ്മാതാക്കള്‍ക്ക് ആറ് മാസം വേണ്ടി വന്നു. ഇത് ധരിക്കുമ്പോഴും എന്റെ മനസ്സില്‍ ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു. ധരിക്കുന്നത് വിഷയമല്ലായിരുന്നു. പക്ഷെ അന്നത്തെ എന്റെ ശരീരഭാരം എന്നെ വല്ലാതെ അലട്ടി. പക്ഷെ ആ ഗാനവും സിനിമയും ഹിറ്റായി. അത്തരം ഷോട്ടുകളിലൂടെ ആരാധകരെ നിരാശരാക്കി എന്നറിയാം. കുറേക്കൂടി പെര്‍ഫെക്റ്റ് ആയ സമ്മര്‍ ബോഡിയില്‍ ഞാന്‍ ഇതൊരിക്കല്‍ കൂടി ചെയ്യുന്നതായിരിക്കും.’ കിരണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
https://www.instagram.com/p/CA2NSd5g_XU/?utm_source=ig_embed