ശരീരം മോഹിച്ച് പലരും വിളിച്ചു, കിരണ്‍ റാത്തോഡിന്റെ വെളിപ്പെടുത്തല്‍

മലയാളികള്‍ക്കും സുപരിചിതയായ നടിയാണ് കിരണ്‍ റാത്തോഡ്. താണ്ഡവം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായിട്ടാണ് നടിയുടെ മലയാള സിനിമ അരങ്ങേറ്റം. ഗ്ലാമറസ് രംഗങ്ങള്‍ അവതരിപ്പിക്കാന്‍ യാതൊരു മടിയും കാണിക്കാത്ത താരവുമായിരുന്നു കിരണ്‍. തനിക്ക് ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാന്‍ ഇഷ്ടമാണെന്നും എന്നാല്‍ ചിലര്‍ അതിന്റെ പേരില്‍ കഥാപാത്രത്തിന് യോജിക്കാത്ത തരത്തില്‍ ഗ്ലാമറസാകാന്‍ ആവശ്യപ്പെട്ടിരുന്നു എന്നും കിരണ്‍ വെളിപ്പെടുത്തി. ഈ ഒരു കാരണം കൊണ്ട് പല സിനിമകളിലെയും അവസരങ്ങള്‍ തനിക്ക് നഷ്ടപ്പെടുത്തേണ്ടി വന്നിട്ടുണ്ടെന്നും താരം പറഞ്ഞു.

തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളില്‍ കിരണ്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങി എത്താനുള്ള ഒരുക്കത്തിലാണ് താരം. തമിഴ് ചിത്രമായ സെര്‍വര്‍ സുന്ദരത്തിലൂടെയാണ് കിരണിന്റെ മടങ്ങി വരവ്. ജെമിനി , വില്ലന്‍ ,പരശുറാം , അന്‍പേ ശിവം തുടങ്ങിയ ചിത്രങ്ങളാണ് കിരണിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍.

കിരണ്‍ മലയാളത്തില്‍ എത്തിയ ചിത്രങ്ങള്‍ അത്ര ശ്രദദ്ധിക്കപ്പെട്ടിരുന്നില്ല. ബാബുരാജ് ഒരുക്കിയ മനുഷ്യ മൃഗം എന്ന ചിത്രത്തില്‍ കിരണിന് ഒരു നാടന്‍ കഥാപാത്രമായിരുന്നു. മമ്മൂട്ടി നായകനായ ഡബിള്‍സില്‍ ഒരു ഐറ്റം നമ്പറിലും നടി പ്രത്യക്ഷപ്പെട്ടു. മോഡലിംഗ് രംഗത്ത് നിന്നുമാണ് കിരണ്‍ സിനിമയില്‍ എത്തുന്നത്. അധികം ഗ്ലാമറസ് വേഷങ്ങളാണ് കിരണ്‍ അവതരിപ്പിച്ചത്.

ജയ്പൂരില്‍ ആണ് കിരണിന്റെ ജനനം. ബോളിവുഡ് താരം രവീണ ടണ്ടന്റെ ബന്ധുവാണ്. ഹിന്ദി സിനിമകളിലൂടെയാണ് കിരണ്‍ അഭിനയ ജീവിതം ആരംഭിച്ചത്. 1996ല്‍ റിലീസായ ബാല്‍ ബ്രഹ്മചാരിയായിരുന്നു ആദ്യ ചിത്രം. 2001ല്‍ റിലീസായ ഹൃത്വിക് റോഷന്‍ ചിത്രം യാദേനാണ് ശ്രദ്ധിക്കപ്പെട്ട ആദ്യചിത്രം. 2016ല്‍ റിലീസായ ഇളമൈ ഊഞ്ചല്‍ എന്ന ചിത്രത്തിലാണ് കിരണ്‍ ഒടുവില്‍ അഭിനയിച്ചത്.