മോദിയുടെ ഒറ്റ വാക്ക് , അതിവേഗം നടപടിയുമായി കുവൈറ്റ്, വെളിപ്പെടുത്തി വിദേശകാര്യ സഹമന്ത്രി കീർത്തി വർധന സിം​ഗ്

സാധാരണ​​ഗതിയിൽ വിദേശ രാജ്യത്ത്‌ ഒരു വ്യക്തി മരണപ്പെട്ടാൽ അവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ നടപടി ക്രമങ്ങളും കഴിഞ്ഞു കുറഞ്ഞത് 10 ദിവസമെങ്കിലും എടുക്കുമെന്നിരിക്കെ കുവൈറ്റിലെ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹം അതിവേഗം നാട്ടിലെത്തിക്കാൻ കാരണമയത് പ്രധാനമന്ത്രി മോദിയുടെ ഒറ്റ വാക്ക് എന്ന് വെളിപ്പെടുത്തി വിദേശകാര്യ സഹമന്ത്രി കീർത്തി വർധന സിം​ഗ്.

വിദേശകാര്യ സഹമന്ത്രി കീർത്തി വർധന സിംഗ് എന്ന പേര് ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്,അതിനു കാരണം തന്നെ അദ്ദേഹം ആണ് ഇപ്പോൾ കുവൈറ്റിൽ ഇങ്ങനെ ഒരു ദുരന്തം ഉണ്ടായപ്പോൾ ഇന്ത്യൻ വ്യോമ സേനയുടെ വിമാനത്തിൽ അവിടെ മെഡിക്കൽ സംഘത്തോടെപ്പം പോയതും പിന്നാലെ ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി തിരിച്ചു കൊച്ചിയിൽ എത്തിയതും എല്ലാം. അതിനാൽ തന്നെ അദ്ദേഹത്തിന് കുവൈറ്റിൽ എന്ത് നടന്നിരുന്നു എന്നത് വളരെ വ്യക്തമാണ് ,തുടർന്നാണ് അദ്ദേഹം പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങളാണ് മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ വേ​​ഗത്തിലാക്കിയത് മോദി എന്ന് വ്യക്തമാകുന്നത്,അതിനു കാരണമാകുന്നത് തന്നെ ഇരു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധമാണ് .

ഇന്ത്യക്കാർ ചികിത്സയിൽ തുടരുന്ന അഞ്ചോളം ആശുപത്രികൾ സന്ദർശിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. 35-ഓളം ഇന്ത്യക്കാരാണ് വിവിധയിടങ്ങളിലായി ചികിത്സയിൽ കഴിയുന്നത്. രോ​ഗികളോട് നേരിട്ട് സംസാരിച്ച് സ്ഥിതി​ഗതികൾ ചോദിച്ചറിഞ്ഞു. ചികിത്സയിലുള്ളതിൽ ഭൂരിഭാ​ഗം പേരെയും വരും ദിവസങ്ങളിൽ ഡിസ്ചാർജ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോ​ഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്ന ഓരോ ആശുപത്രിയിലെയും ജീവനക്കാരോട് നന്ദി അറിയിക്കുന്നുവെന്നും കീർത്തി വർധൻ സിം​ഗ് പറഞ്ഞു.

നിറകണ്ണുകളോടെയാണ് കുവൈത്തിൽ പൊലിഞ്ഞവരുടെ ചേതനയറ്റ മൃതദേഹങ്ങൾ കേരളം ഏറ്റുവാങ്ങിയത്. ബന്ധുക്കളും കുടംബാം​ഗങ്ങളെയും കൂടാതെ മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ള സർക്കാർ പ്രതിനിധികളും കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയും വിവിധ രാഷ്‌ട്രീയ നേതാക്കളും അമോപചാപരമർപ്പിക്കാൻ എത്തിയിരുന്നു. 49 ഇന്ത്യക്കാരുടെ മൃതദേഹവുമായാണ് വ്യോമസേന വിമാനം കൊച്ചിയിറങ്ങിയത്. ഇതിൽ 23 മലയാളികൾ, ഏഴ് തമിഴ്നാട്ടുകാർ, ഒരു കർണാടക സ്വദേശി എന്നിവരുടെ മൃതദേഹമാണ് കൊച്ചിയിൽ ഏറ്റുവാങ്ങിയത്.

വൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികള്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് 23 മൃതദേഹങ്ങളും പൊതുദര്‍ശനത്തിനുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും റീത്ത് സമര്‍പ്പിച്ച് അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും അന്തിമോപചാരമര്‍പ്പിച്ചു.