മുട്ടുമടക്കാതെ കര്‍ഷകര്‍,നാളെ പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധം

കർഷക സംഘടനകളുമായി കേന്ദ്രസർക്കാർ നടത്തിയ രണ്ടാംഘട്ട ചർച്ചയും പരാജയം.സമരം ശക്തമായി തുടരാൻ കർഷക സംഘടനകളുടെ തീരുമാനം. നാളെ രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കാൻ ആഹ്വാനം. 8ആം തീയതി ഭാരത് ബന്ദിനും കർഷക സംഘടനകൾ ആഹ്വാനം ചെയ്തു. നാളെ കേന്ദ്രസർകാരുമായി ചർച്ച നടക്കാനിരിക്കെയാണ് കർഷക സംഘടനകൾ സമരം ശക്തിപ്പെടുത്തുന്നത്.കാർഷിക നിയമങ്ങൾ നിയമഭേദഗതി ചെയ്യാമെന്ന് കേന്ദ്രസർക്കാർ നിർദേശം മുന്നോട്ട് വച്ചെങ്കിലും നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കർഷകർ.

ചര്‍ച്ച പരാജയപ്പെട്ടതോടെ നാളെ ഉച്ചക്ക് വീണ്ടും കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തും. അതിന് മുന്നിടിയായി സിംഗു അതിര്‍ത്തിയില്‍ കര്‍ഷരുടെ യോഗവും ചേര്‍ന്നു. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം രാജ്യവ്യാപകമായി കത്തിക്കാനും ഈ മാസം 8ന് ഭാരത്ബന്ദിനും സംഘടനകള്‍ ആഹ്വാനം നല്കി.അതേ സമയം കര്‍ഷക സമരങ്ങള്‍ക്ക് പിന്തുണയുമായി സിഐടിയു ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയനുകളും രംഗത്തെത്തി. സമരം ഒന്‍പതാം ദിവസത്തിലേക്ക് കടന്നതോടെ സമരം കൂടുതല്‍ ശക്തിപ്പെട്ടു.പ്രതിഷേധക്കാര്‍ സിംഗു അതിര്‍ത്തിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. നാളെ രാജ്യവ്യാപാകമായി മോദിയുടെ കോലം കത്തിക്കാനും ആഹ്വാനം നല്കയയിട്ടുണ്ട്.