വളരെ പെട്ടന്നുള്ള ഇടപെടലിലൂടെ നിപയെ തടഞ്ഞുനിര്‍ത്താം: കെ.കെ ശൈലജ

കണ്ണൂര്‍: വളരെ പെട്ടന്നുള്ള ഇടപെടലിലൂടെ നിപ വ്യാപനം തടയാന്‍ സാധിക്കുമെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിപ വീണ്ടും വരാനുള്ള സാധ്യത വിദഗ്ധര്‍ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. മുന്‍പ് ഉണ്ടായിരുന്ന വിദഗ്ധ സംഘം ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്നുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നിപ വൈറസ് ബാധയെ നേരിടാന്‍ പ്രാപ്തരായ ആരോഗ്യപ്രവര്‍ത്തകര്‍ കേരളത്തിലുണ്ടെന്നും കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ നിപ പടരാതിരിക്കാന്‍ സഹായിക്കുമെന്നും കെ.കെ ശൈലജ പറഞ്ഞു.

കണ്ണൂരിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെറിയ ലക്ഷണങ്ങള്‍ കാണുമ്ബോള്‍ തന്നെ അത് വീട്ടുകാര്‍ പറയാനും ആശുപത്രിയിലെത്തിക്കാനും നടപടികള്‍ സ്വീകരിക്കണമെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.