ഓടി ചാടി ആശുപത്രിയിൽ എത്തിയ യുവാവിനെ ഓപ്പറേഷൻ ചെയ്ത് ഇരു വൃക്കയും പോയി,മൂന്നാം നാൾ മരണവും

സിപിഎം നിയന്ത്രണത്തിലുള്ള കൊല്ലം എൻ എസ് സഹകരണ ആശുപത്രിയിൽ ചികിത്സാപിഴവിനെ തുടർന്ന് യുവാവിന് ദാരുണാന്ത്യം. കൊട്ടാരക്കര പനവേലിൽ സ്വദേശിയായ പ്രവാസി യുവാവ് അനീഷാണ് ചികിത്സാ പിഴവിനെതുടർന്ന് മരിച്ചത്. കിഡ്ണിയിൽ ബാധിച്ച ട്യൂമറിനെ തുടർന്നാണ് അനീഷ് ചികിത്സ തേടിയത്. ആശുപത്രിയിൽ ചികിത്സ തേടിയ അനീഷിന്റെ ബന്ധുക്കളുടെ സമ്മതമില്ലാതെയാണ് ഓപ്പറേഷൻ നടത്തിയതെന്നാണ് ആരോപണം.

സൗദിയിൽ നടത്തിയ പരിശോധനയിലാണ് അനീഷിന്റെ ഒരു കിഡ്ണിയിൽ ട്യൂമർ കണ്ടെത്തിയത്. ഇത് നീക്കം ചെയ്യാനാണ് അനീഷ് ആശുപത്രിയിലെത്തിയത്. കീഹോൾ സർജറിയിലൂടെ മുഴ നീക്കം ചെയ്യുകയായിരുന്നു. എന്നാൽ കീ ഹോൾ സർജറിയിലൂടെ മുഴ നീക്കം ചെയ്യാനിയില്ലെന്നും മേജർ സർജറി വേണമെന്ന് പറഞ്ഞ് ബന്ധുക്കളുടെ സമ്മതമില്ലാതെ സർജറിക്ക് വിധേയനാക്കുകയായിരുന്നു.

ഓപ്പറേഷന് ശേഷം രണ്ട് കിഡ്ണിയും തകറാറിലാണെന്നും പ്രവർത്തന രഹിതമാണെന്നുമാണ് ഡോക്ടർമാർ പറഞ്ഞത്. ഓപ്പറേഷൻ കഴിഞ്ഞപ്പോൾ തന്നെ അനീഷ് മരിച്ചെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ ഈ വിവരം മറച്ച് വെച്ച് രണ്ട് ദിവസം കൂടി അനീഷിനെ വെന്റിലേറ്ററിൽ കിടത്തി അതിന്റെ പണം കൂടി ആശുപത്രി തട്ടിയെടുത്തെന്നാണ് ബന്ധുക്കൾ പറയുന്നത്. ഓപ്പറേഷൻ കഴിഞ്ഞ് കൊണ്ടുവരുമ്പോൾ അനീഷിന്റെ കണ്ണുകൾ രണ്ടും പ്ലാസ്റ്റർ കൊണ്ട് ഒട്ടിച്ചു വെച്ചിരുന്നു.

ബന്ധുക്കൾ പരാതി പറയാൻ പോലും മടിക്കുന്നുവെന്നാണ് റിപ്പോർട്ട്. സിപിഎന്റെ ​ഗുണ്ടകൾ ബന്ധുക്കളെ ഭീഷണിപ്പെടുത്തുവെന്നും പരാതിയുണ്ട്. ഓപ്പറേഷന് ശേഷവും അനീഷിന് കുഴപ്പമില്ലെന്നും മരുന്നുകൾ വാങ്ങിപ്പിച്ചെന്നും ബന്ധുക്കൾ പറയുന്നു. അനീഷ് മരിച്ചതിന് ശേഷവും അനീഷിന് കുഴപ്പമില്ലെന്നാണ് ആശുപത്രി അധിക്യതർ പറഞ്ഞതെന്നാണ് ആരോപണം. പൂർണ്ണ ആരോ​ഗ്യത്തോടെയെത്തിയ അനീഷിനെ മൂന്ന് ദിവസത്തിന് ശേഷം വെള്ളപുതപ്പിച്ചാണ് കൈമാറിയത്.

മ്യതദേഹം വിട്ടുനൽകാൻ ആശുപത്രി ഡിസ്കൗണ്ടും നൽകി. മൂന്നരലക്ഷരൂപ ചികിത്സയ്ക്കായെന്നും ഡിസ്കൗണ്ട് നൽകി ഒരു ലക്ഷത്തിൽ താഴെ ബില്ലടച്ചാൽമതിയെന്നുമാണ് അശുപത്രി സൂപ്രണ്ട് പറഞ്ഞത്. പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും അമ്മയും ഭാര്യയുമടങ്ങുന്ന കുടുംബത്തിനെയുമാണ് എസ് എൻ ആശുപത്രി അനാഥമാക്കിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

വിശദമായ റിപ്പോർട്ട് കാണാം