അനീഷിന്റെ വീരമൃത്യു നാട്ടിലേക്ക് വരാനിരിക്കെ,കരഞ്ഞു തളർന്ന് പ്രിയതമയും ഏകമകളും

കൊല്ലം: രാജ്യം ഇന്ന് ഉണർന്ന് ഒരു ജവാൻ വീരമ്യത്യുവരിച്ചെന്ന വാർത്തയുമായാണ്.മലയാളിയായ അനീഷ് തോമസാണ് രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ചത്.കശ്മീരിലെ രജൗറിയിൽ വീരമൃത്യു വരിച്ച കൊല്ലം അഞ്ചൽ വയല സ്വദേശി അനീഷ് തോമസിന്റെ മരണത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തി നേടിയിട്ടില്ല അനീഷിന്റെ കുടുംബവും ആലുമുക്ക് ​ഗ്രാമവും.

ഈ മാസം 25ന് നാട്ടിൽ വരാനിരിക്കെയാണ് അനീഷ് തോമസിന്റെ വീരമ്യത്യു.രജൗരിയിലെ സുന്ദർബനി മേഖലയിലായിരുന്നു കരാർ ലംഘിച്ച് പാകിസ്ഥാന്റെ ഷെല്ലാക്രമണം.അനീഷ് തോമസിന്റെ സുഹൃത്തുക്കളാണ് മരണവിവരം ബന്ധുക്കളെ അറിയിച്ചത്.ഇന്ന് രാത്രിയോടെ മൃതദേഹം വീട്ടിൽ എത്തിക്കും.

പാക് ആക്രമണത്തിൽ ഒരു മേജറടക്കം മൂന്ന് പേർക്കാണ് പരിക്കേറ്റത്.പ്രകോപനമില്ലാതെയായിരുന്നു പാകിസ്ഥാന്റെ ആക്രമണം.ഇന്നലെ ഉച്ചയോടെയാണ് പാക്കിസ്ഥാൻ ഭാഗത്ത് നിന്നും അതിർത്തിയിലെ ഇന്ത്യൻ പോസ്റ്റുകളിലേക്ക് വെടിവെപ്പ് നടന്നത്.ഇന്ത്യൻ സേനയും ശക്തമായി തിരിച്ചടിച്ചു.

അനീഷ് തോമസ് അവധിക്ക് എത്തുന്നതും കാത്തിരിക്കുകയായിരുന്ന കുടുംബത്തിന് മരണവാർത്ത താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു.15വർഷമായി അനീഷ് തോമസ് സൈന്യത്തിൽ ചേർന്നിട്ട്.സൈന്യത്തിൽ ചേരുക എന്നത് ചെറുപ്പത്തിലേയുള്ള ആഗ്രഹമായിരുന്നു.അനീഷ് കായികരംഗത്ത് സജീവമായിരുന്നു.വായശാലയിലും പഠിച്ച സ്‌കൂളിലും മൃതദേഹം പൊതുദർശനത്തിന് വെക്കും.അതിന് ശേഷം പൂർണ ബഹുമതികളോടെ അടക്കം ചെയ്യും.കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പൊതുദർശനം. എമിലിയാണ് ഭാര്യ.ഏകമകൾ ഹന്ന.

അനീഷിന്റെ വീരമ്യത്യുവിൽ രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.കശ്മീരിലെ രജൗറിയിൽവീരമൃത്യു വരിച്ച കൊല്ലം ആലുമുക്ക് സ്വദേശി അനീഷ് തോമസിന്റെ വിയോഗം വേദനാജനകമാണ്.കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.