മസ്ജിദിൽ ചന്ദ്രകലക്കും നക്ഷത്രത്തിനും കീഴേ ദേശീയ പതാക

ദേശീയ പതാക മസ്ജിദിലേ കൊടിമരത്തിൽ മത ചിഹ്നങ്ങൾക്ക് താഴെ കെട്ടി. ഇതിന്റെ ദൃശ്യങ്ങൾ കർമ്മ ന്യൂസിനു ലഭിച്ചു. കണ്ണൂർ കൊട്ടിയൂരിലെ ജുമാ മസ്ജിദിലാണ്‌ മത ചിന്നങ്ങൾക്ക് കീഴേയായി അതേ കൊടിമരത്തിൽ ദേശീയ പതാക ഉയർത്തിയത്. തുടർന്ന് സംഭവം വിവാദമാവുകയും പോലീസ് ഇടപെടുകയുമായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. പിന്നീട് ഇത് മസ്ജിദ് അധികൃതർ നീക്കം ചെയ്തു. കൊടിമരത്തിൽ ചന്ദ്രകലയും നക്ഷത്രവും മുകളിൽ ഉണ്ട്. അതിന്റെ കീഴേയായി അതേ കൊടിമരത്തിൽ ദേശീയ പതാകയും ഉയർത്തുകയായിരുന്നു

മതപരമായ ചിന്നങ്ങൾ ഉള്ള കൊടിമരത്തിൽ മത ചിന്നങ്ങൾക്ക് കീഴേയായി ഇത്തരത്തിൽ ദേശീയ പതാക ഉയർത്തിയത് അനാദരവാണ്‌ എന്ന് കൊച്ചിയിൽ നിന്നും അവൈക്കൺ ഇന്ത്യാ മൂവ് മെന്റ് മേധാവി തമ്പ് നാഗാർജുന പറഞ്ഞു. ദേശീയ പതാക ഉയർത്തുമ്പോൾ പതാക ആയിരിക്കണം ഏറ്റവും മുകളിൽ ഒന്നാമതായി വരേണ്ടത്. മാത്രമല്ല ആ കൊടിമരത്തിൽ മറ്റ് മത ചിന്നമോ രാഷ്ട്രീയ പാർട്ടിയുടെ ചിന്നമോ പാടില്ല. രാജ്യമാണ്‌ വലുത് എന്നതും അതിനു കീഴിലേ മതവും പാർട്ടികളും എല്ലാം വരികയുള്ളു എന്ന സന്ദേശമാണ്‌ ഈ പ്രോട്ടൊകോളിനു പിന്നിൽ എന്ന് അദ്ദേഹം പറഞ്ഞു. ഒന്നാം സ്ഥാനത്ത് ഒരു പൗരൻ പ്രതിഷ്ഠിക്കേണ്ടത് രാജ്യത്തേയാണ്‌.

അതിനു കീഴിലേ മറ്റ് വിശ്വാസവും ആചാരങ്ങലും പാടുള്ളു എന്നതാണ്‌ രാഷ്ടത്തേ സംബന്ധിച്ച തത്വം. മാത്രമല്ല ദേശീയ പതാക എങ്ങിനെ അഴിക്കണം എന്നും എങ്ങിനെ മടക്കി വയ്ക്കണം എന്നും കീറി പോയാലോ കേറ്റായാലോ അത് എങ്ങിനെ നശിപ്പിക്കണം എന്നും കൃത്യമായ പതാക കോഡും ചട്ടങ്ങലും ഉണ്ട്. പതാക അഴിച്ചിറക്കി മടക്കി വയ്ക്കുമ്പോൾ അത് പാലിക്കണം. തെറ്റ് പറ്റിയിട്ട് എനിക്കറിയില്ലെന്ന് പറഞ്ഞാൽ കുറ്റകൃത്യം നിലനില്ക്കും എന്നും നിയമവും ചട്ടവും എല്ലാവരും അറിയണം എന്നും തമ്പ് നാഗാർജുന പറയുന്നു