കെപി യോഹന്നാൻ തകർന്നടിയുന്നു, അമേരിക്കയിൽ നിന്നും കടത്തിയത് 2790 കോടി, കാറിന്റെ ഡിക്കിയിൽ വരെ നോട്ടുകെട്ടുകൾ

കെ.പി യോഹന്നാൻ ബിഷപ്പ് നേതൃത്വം നല്കുന്ന ബിലിവേഴ്സ് ചർച്ചിന്റെ വിവിധ സ്ഥാപനങ്ങളിൽ കേന്ദ്ര ആദായ നികുതി വകുപ്പ് നടത്തുന്ന റെയ്ഡ് തുടരുകയാണ്‌. കെ.പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും പള്ളികളിലും എല്ലാം രാജ്യ വ്യാപകമായാണ്‌ പരിശോധനകൾ തുടരുന്നത്. കോടികണക്കിനു രൂപയുടെ പണം ഇടപാടുകൾ പിടികൂടിയിട്ടുണ്ട്. റെയ്ഡ് നടത്തവേ കടത്താൻ ശ്രമിച്ച 50 ലക്ഷം രൂപ ബിലിവേഴ്സ് ചർച്ചിന്റെ സ്റ്റാഫിന്റെ കാറിൽ നിന്നും പിടിച്ചെടുത്തിരുന്നു. കൂടാതെ ഉദ്യോഗസ്ഥർ എത്തിയ ശേഷം തിരുവല്ലയിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉടമ 70 കോടി രൂപയുമായി കടന്നു കളഞ്ഞതായി വിവരം ഉണ്ട്. ഈ പണവുമായി മുങ്ങിയത് തിരുവല്ലയിലെ ബിലിവേഴ്സ് ചർച്ചിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് തുടങ്ങിയ ശേഷമായിരുന്നു

ദില്ലിയിലെ കെ.പി യോഹന്നാന്റെ സ്ഥാപനത്തിൽ റെയ്ഡ് നടത്തി കോടികളുടെ പണവും രേഖകളും പിടിച്ചെടുത്തതായി സ്ഥിരീകരിക്കാത്ത വിവരങ്ങൾ ഉണ്ട്. സ്ഥാപനത്തിൻറെ പേരിൽ വിദേശ നിക്ഷേപം സ്വീകരിച്ചുവെന്നതിനെ കുറിച്ച് അന്വേഷിക്കുന്നതിനാണ് ആദായ നികുതി വകുപ്പ് റെയ്ഡ്. തിരുവല്ലയിൽ പരിശോധനയ്ക്കിടയിൽ കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിലായിരുന്ന 54 ലക്ഷം രൂപ പിടിച്ചെടുത്തത്.കർണാടക, തമിഴ്നാട് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്ഡിൽ പങ്കെടുക്കുന്നത്. ബിലീവേഴ്‌സ് ചർച്ച് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുന്നുണ്ട്.

ബിലീവേഴ്‌സ് ചർച്ച്, ഗോസ്പൽ ഫോർ ഏഷ്യാ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിൽ കെപി യോഹന്നാൻ വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ച് വിദേശ രാജ്യങ്ങളിൽ നിന്ന് സംഭാവനകൾ സ്വീകരിക്കുന്നതായും സംസ്ഥാനത്തിന് അകത്തും പുറത്തും വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടുന്നതായുമുള്ള പരാതി നേരത്തെ ഉയർന്നിരുന്നു. ഇതേ തുടർന്ന് 2012ൽ സംസ്ഥാന സർക്കാർ യോഹന്നാന് എതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.എന്നാൽ അന്ന് ആ അന്വേഷണം എല്ലാം രാഷ്ട്രീയ സ്വാധീനം വയ്ച്ച് കെ.പി യോഹന്നാൻ ഒതുക്കുകയായിരുന്നു. കേരള ഹൈക്കോടതിയിൽ വരെ അനവധി കേസുകളിൽ കെ.പി യോഹന്നാനു അനുകൂമലായി വിധികൾ വന്നതിലും അതീവ ദുരൂഹതയുണ്ട്. സമീപ നാളുകളിൽ സർക്കാരിന്റെ ഭൂമി അന്യാധീനപ്പെട്ടതുമായി ബന്ധപ്പെട്ട് പോലും ഹൈക്കോടതിയിൽ നടന്ന കേസുകളിൽ സർക്കാരിനും രാജ്യത്തിന്റെ താല്പര്യങ്ങൾക്കും എതിരായ വിധികളായിരുന്നു വന്നിരുന്നത്. ചെറുവള്ളിൽ എസ്റ്റേറ്റ് സർക്കാർ പാട്ടത്തിനു നല്കിയ ഭൂമി എന്നും അത് ഏറ്റെടുക്കാം എന്നും വ്യക്തമാക്കി രാജമാണിക്യം കമ്മീഷൻ റിപോർട്ട് പോലും ഉള്ളപ്പോൾ ആണ്‌ ഹൈക്കോടതിയിൽ നിന്നും അതിനേ പോലും അട്ടിമറിച്ചുള്ള വിധികൾ വന്നത് എന്നതും വളരെ ശ്രദ്ധേയം.

രാജ്യത്തിന്റെ ഭൂമി അന്യാധീനപ്പെടുന്നതിനു നിയമത്തിന്റെ പഴുതുകൾ വ്യാഖ്യാനിച്ച് കൂട്ട് നില്ക്കുമ്പോൾ അവിടെ തോറ്റു പോകുന്നതും പരാജയപ്പെടുന്നതും ഇന്ത്യൻ ഭരണഘടനയും നാനാ ജാതി മതങ്ങളും മതം ഇല്ലാത്തവരുമായ 130 കോടി ഇന്ത്യൻ പൗരന്മാരാണ്‌. ചെറുവള്ളി എസ്റ്റേറ്റ് കെ.പി യോഹന്നാനു കൊടുത്ത് 2800ഏക്കറോളം ഇന്ത്യാ രാജ്യത്തിനു അന്യാധീപപ്പെടുത്തുന്നവർ ഓർക്കുക..ഒരു തരി മണ്ണു പോലും വിട്ടു കുടുക്കാതിരിക്കാൻ ഇന്ത്യ എത്രയോ ധീര ജനാവ്മാരുടെ ജീവനാണ്‌ കളയുന്നത്. കാശ്മീരിലും, ലഡാക്കിലും ധീര മരണം പ്രാപിക്കുന്ന പട്ടാളക്കാർ ആർക്ക് വേണ്ടീയാണോ മരിക്കുന്നത് അതെല്ലാം തിരിച്ചറിയണം. ഒരു ലണ്ടൻ കമ്പിനി പാട്ടത്തിനെടുത്ത ഭൂമി കെ.പി യോഹന്നാനു അനധികൃതമായി വിറ്റതിനു കോടതി അടക്കം കൂട്ട് കില്ക്കുമ്പോൾ സംശയിക്കാൻ ഏറെ… ഏറെ നിഗൂഢതകൾ ഉണ്ട്.ഇപ്പോൾ നടക്കുന്ന റെയ്ഡിൽ കെ.പി യോഹന്നാന്റെ സാമ്രാജ്യത്തിനു വലിയ നഷ്ടം ഉണ്ടാകും എന്നുറപ്പ്. ഇത്തരത്തിൽ ഒരു റെയ്ഡ് നടത്താൻ ധൈര്യം ഉണ്ടായത് നരേന്ദ്ര മോദി സർക്കാരിനു മാത്രമാണ്‌.