കരൾ മാറ്റിവയ്ക്കാൻ ദാതാവിനെ തിരഞ്ഞു കെപിഎസി ലളിതയുടെ കുടുംബം

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെപിഎസി ലളിതയുടെ ആരോഗ്യനില ഗുരുതരം. എത്രയും പെട്ടന്ന് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കു വേണ്ടി ദാതാവിനെ തേടുകയാണ് ബന്ധുക്കൾ. ദാതാവിനെ തേടിയുള്ള മകൾ ശ്രീക്കുട്ടി ഭരതന്റെ കുറിപ്പ് സിനിമാ മേഖലയിലെ പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്‌ക്കുന്നുണ്ട്‌. കെപിഎസി ലളിതയുടെ ആരോഗ്യനില ഗുരുതരമാണ് കരൾ മാറ്റിവെയിക്കൽ ശസ്ത്രക്രിയ നടത്തണമെന്നും അതിന് o+ve രക്തഗ്രൂപ്പ് ഉള്ള ആരോഗ്യമുള്ള മുതിർന്നവരുടെ കരളിന്റെ ഭാഗം ആവശ്യമുണ്ടെന്നുമാണ് പോസ്റ്റലുള്ളത്.

ഫേസ്ബുക്ക് കുറിപ്പ്

ശ്രീമതി കെ.പി.എ.സി ലളിത ലിവർ സിറോസിസ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണ്. ജീവൻ രക്ഷിക്കാനുള്ള ഒരു നടപടിയായി അടിയന്തിരമായി കരൾ മാറ്റിവെക്കൽ ആവശ്യമാണ്. o+ve രക്തഗ്രൂപ്പിലുള്ള ആരോഗ്യമുള്ള ഏതൊരു മുതിർന്നവർക്കും കരളിന്റെ ഒരു ഭാഗം രക്ഷിക്കാൻ ദാനം ചെയ്യാം. ദാതാവ് 20 മുതൽ 50 വയസ്സ് വരെ പ്രായമുള്ളവരായിരിക്കണം. അവർ പ്രമേഹരോഗികളല്ലാത്തവരും മദ്യപിക്കാത്തവരും വലിയ രോഗമില്ലാത്തവരുമായിരിക്കണം.വിശദ്ധമായ പരിശോധനയ്ക്ക് ശേഷം, ദാതാവിന് പരിപൂർണ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ അവയവങ്ങൾ ദാനം ചെയ്യാൻ കഴിയൂ. ജീവിച്ചിരിക്കുന്നവരിൽ നിന്ന് കരളിന്റെ ഒരു ഭാഗം മാത്രമേ മാറ്റിവയ്ക്കാൻ എടുക്കൂ. ജീവിച്ചിരിക്കുന്നവരിൽ കരളിന് ശ്രദ്ധേയമായ പുനരുജ്ജീവന ശേഷിയുണ്ട്. പരോപകാരവുമായ ആവശ്യങ്ങൾക്കായി സംഭാവന നൽകാൻ തയ്യാറുള്ളവരെ മാത്രമേ സ്വീകരിക്കൂ.