![krishnakumar](https://thekarmanews.com/wp-content/uploads/2022/03/New-Project-24-1.jpg)
അഞ്ച് സംസ്ഥാാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലം പുറത്തെത്തിയപ്പോള്‍ നാല് ജില്ലകളിലും ബിജെപി തേരോട്ടമാണ് കണ്ടത്. ഗോവ, മണിപ്പൂര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ബിജെപി അധികാരത്തില്‍ എത്തുമ്പോള്‍ പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നിലയുറപ്പിച്ചു. ഈ അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമാവുകയായിരുന്നു. ഇടത് പക്ഷം ചിത്രത്തിലേ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍.
പതിവിന് വിപരീതമായി ഇ വി എമ്മില്‍ കളി നടന്നു എന്നുള്ള കരച്ചില് കേട്ടില്ല. കോണ്ഗ്രസ്സുകാര് ഒന്ന് കരഞ്ഞു നോക്കി, പക്ഷെ പഞ്ചാബില്‍ മൃഗീയ ഭൂരിപക്ഷം നേടിയ അഅജ സ്വയം പാര ആവാതിരിക്കാന്‍ കൂടെ കരയാന്‍ നിന്നില്ല.. കമ്മികള്‍ക്ക് അഞ്ചിടത്തും സ്ഥാനര്‍ഥികള്‍ പോലും ഇല്ലാതിരുന്നതിനാല്‍ കാശു ലാഭം. മാനവും രക്ഷിച്ചു.. വേണമെങ്കില്‍ കൂട്ടുകക്ഷിയായ കോണ്‍ഗ്രസിന്റെ ദുഃഖത്തില്‍ പങ്കുചേരാം.-കൃഷ്ണകുമാര്‍ കുറിച്ചു.
കൃഷ്ണകുമാറിന്റെ കുറിപ്പ്, നമസ്കാരം സഹോദരങ്ങളേ. പ്രതീക്ഷിച്ച പോലെ.. ജനങ്ങളുടെ ആഗ്രഹം പോലെ ഒരു തിരെഞ്ഞെടുപ്പ് ഫലം. പ്രധാനപെട്ട 4 സംസ്ഥാനങ്ങളില്‍ ബിജെപിയുടെ തേരോട്ടവും 5 സംസ്ഥാനങ്ങളില്‍ കുടുംബപാര്‍ട്ടിയുടെ അസ്തമനവും.
പതിവിന് വിപരീതമായി ഇ വി എമ്മില്‍ കളി നടന്നു എന്നുള്ള കരച്ചില് കേട്ടില്ല. കോണ്ഗ്രസ്സുകാര് ഒന്ന് കരഞ്ഞു നോക്കി, പക്ഷെ പഞ്ചാബില്‍ മൃഗീയ ഭൂരിപക്ഷം നേടിയ AAP സ്വയം പാര ആവാതിരിക്കാന്‍ കൂടെ കരയാന്‍ നിന്നില്ല.. കമ്മികള്‍ക്ക് അഞ്ചിടത്തും സ്ഥാനര്‍ഥികള്‍ പോലും ഇല്ലാതിരുന്നതിനാല്‍ കാശു ലാഭം. മാനവും രക്ഷിച്ചു.. വേണമെങ്കില്‍ കൂട്ടുകക്ഷിയായ കോണ്‍ഗ്രസിന്റെ ദുഃഖത്തില്‍ പങ്കുചേരാം.
മലയാളത്തിലെ ചില വാര്‍ത്ത ചാനലുകള്‍ ഇപ്പോഴും ആഘോഷിക്കുന്നു… യൂ പിയില്‍ സീറ്റ് കുറഞ്ഞേയ്… മാനസികമായി തകര്‍ന്നു നില്ക്കുന്ന ആ സഹോദരങ്ങളോട് ക്ഷെമിക്കു. മോദിജിക്കും, യോഗിജിക്കും, സ്നേഹം നിറഞ്ഞ വോട്ടര്‍മാര്‍ക്കും, എല്ലാ കാര്യകര്‍ത്താക്കള്‍ക്കും,… ഈ സുന്ദര നിമിഷം സമ്മാനിച്ച ദൈവത്തിനും ഒരായിരം നന്ദി.. ജയ്ഹിന്ദ്