യുപിയില്‍ ബിജെപിക്ക് 75ല്‍ 67 സീറ്റും, ഊപ്പ അണ്ടന്‍ അടകോടന്‍ എല്ലാത്തിനേം കൂടി കൂട്ടിയപ്പോള്‍ 7 എണ്ണം, കൃഷ്ണകുമാര്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാര്‍. പോയ നിയമസഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി അദ്ദേഹം മത്സരിച്ചിരുന്നുവെങ്കിലും മൂന്നാം സ്ഥാനത്ത് എത്താനെ സാധിച്ചൊള്ളു. ബിജെപിയുമായി ബന്ധപ്പെട്ട് പല കാര്യത്തിലും അഭിപ്രായപ്രകടനങ്ങളും കൃഷ്ണകുമാര്‍ നടത്താറുണ്ട്. ഇപ്പോള്‍ ഉത്തര്‍പ്രദേശ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധേയമാകുന്നത്.

2022 ലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒരു റിഹേഴ്‌സല്‍ ആണ് യുപിയിലെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലമെന്നും. 75 സീറ്റില്‍ 67 ഉം ബിജെപി നേടിയെന്നും. പ്രതിപക്ഷത്തെ ആപ്പ ഊപ്പ അണ്ടന്‍ അടകോടന്‍ എല്ലാത്തിനേം കൂടി കൂട്ടിയപ്പോള്‍ 7 എണ്ണമാണ് നേടിയതെന്നും കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. മികച്ച ഭരണം കാഴ്ച വെച്ച മുഖ്യമന്തി യോഗിക്കും മറ്റു മന്ത്രിസഭാ അംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍… ഒപ്പം യുപിയിലെ പ്രബുദ്ധരായ ജനങ്ങള്‍ക്ക് ഒരായിരം നന്ദിയും എന്നും അദ്ദേഹം കുറിച്ചു.

കൃഷ്ണകുമാറിന്റെ കുറിപ്പ്, ഉത്തര്‍പ്രദേശ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം ഇന്നു വന്നു.. 2022 ലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒരു റിഹേഴ്‌സല്‍. 75 സീറ്റില്‍ 67 ഉം ബിജെപിക്ക്.. പ്രതിപക്ഷത്തെ ആപ്പ ഊപ്പ അണ്ടന്‍ അടകോടന്‍ എല്ലാത്തിനേം കൂടി കൂട്ടിയപ്പോള്‍ 7 എണ്ണം. ബെസ്റ്റ്.. ഒരു ഇന്നോവ ടാസ്‌കി വിളിയെടാ..?? റിഹേഴ്‌സല്‍ ഇങ്ങനെ എങ്കില്‍ 2022 ലെ ടേക്കില്‍ എന്താവും അവസ്ഥ..

ഇലക്ഷന്‍ നടത്തുന്നതിനായി കോടികള്‍ ചിലവാക്കണോ ..അല്ല വെറുതെ പറഞ്ഞന്നേ ഉള്ളു.. പെട്രോള്‍, ഷേവ് ലക്ഷ്വദ്വീപ് ടൂള്‍ക്കിറ്റു ടീമുകള്‍ ഇന്നു നിശബ്ദമാണ്.. ആഴ്ചകളായി കരയുന്നവര്‍ക്ക് ഒരു ദിവസം റസ്റ്റ്.. അത് നല്ലതാണ്.. ഇത്തവണ ബാലറ്റ് പേപ്പറിലായതിനാല്‍ EVM ന്റെ പേരിലും കരയാന്‍ കഴിഞ്ഞില്ല.. മികച്ച ഭരണം കാഴ്ച വെച്ച മുഖ്യമന്തി യോഗിക്കും മറ്റു മന്ത്രിസഭാ അംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍… ഒപ്പം യുപിയിലെ പ്രബുദ്ധരായ ജനങ്ങള്‍ക്ക് ഒരായിരം നന്ദിയും..ജയ് ഹിന്ദ്