കേരളമാകെ ബിജെപിക്ക് അനുകൂലമായ തരംഗം, നമ്മള്‍ ജയിക്കും നമ്മള്‍ ഭരിക്കും, കൃഷ്ണകുമാര്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാര്‍. നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം മലയാളികളുടെ ഉള്ളില്‍ കടന്നുകൂടി. കൃഷ്ണകുമാറിന്റെ മൂത്ത മകള്‍ അഹാനയും തന്റെ വഴി അഭിനയമാണെന്ന് വ്യക്തമാക്കി കഴിഞ്ഞു. യൂട്യൂബ് ചിനലുകളുമായി കുടുംബത്തിലെ എല്ലാവരും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സോഷ്യല്‍ മീഡിയകളില്‍ സജീവമായ കൃഷ്ണകുമാറും പുതിയ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ എന്‍ഡിഎയ്ക്ക് വേണ്ടി വോട്ട് തേടിയുള്ള പല പരിപാടികളിലും കൃഷ്ണകുമാര്‍ പങ്കെടുക്കുന്നുണ്ട്. ഒരോ ദിവസവും പ്രചരണത്തിന്റെ വിവരങ്ങള്‍ കൃഷ്ണകുമാര്‍ തന്നെ ഫേസ്ബുക്കില്‍ കുറിക്കാറുമുണ്ട്.

ഇന്നലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയ കാര്യം കൃഷ്ണകുമാര്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചു. കേരളം ആകെ ബിജെപിക്ക് അനുകൂലമായ ഒരു തരംഗമുണ്ടെന്ന് കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കരുറിച്ചു. കെ സുരേന്ദ്രനും ഒത്തുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും കൃഷ്ണകുമാര്‍ പങ്കുവെച്ചു.

കൃഷ്ണകുമാറിന്റെ കുറിപ്പ് ഇങ്ങനെ, ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രി കെ. സുരേന്ദ്രന്റെ ഓഫീസ് സന്ദര്‍ശിച്ചു. ഇലക്ഷന്‍ പ്രചാരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചു. കേരളമാകെ ബിജെപിക്ക് അനുകൂലമായ ഒരു തരംഗം ഉണ്ട്. പ്രചാരണത്തില്‍ എല്ലാം കൊണ്ടും തിരുവനന്തപുരത്തു ബിജെപി തന്നെ മുന്നില്‍. ??നമ്മള്‍ ജയിക്കും നമ്മള്‍ ഭരിക്കും.

നേരത്തെ മോദിയെയും മോദി സര്‍ക്കാരിന്റെ പ്രവൃത്തികളെയും പുകഴ്ത്തി കൃഷ്ണകുമാര്‍ രംഗത്ത് എത്തിയിരുന്നു.മോദി ഒരു വ്യക്തിയല്ലല്ലോ,പ്രസ്ഥാനമല്ലേ, അങ്ങനെ പറയാന്‍ പല കാരണങ്ങളുണ്ട്. അദ്ദേഹത്തെ അവതാരമായി നമ്മള്‍ കാണാറുണ്ട്. ഇന്ത്യ കൈവിട്ടുപോകുന്നു എന്ന് തോന്നിയ ഒരു സമയമുണ്ടായിരുന്നു. അപ്പോഴാണ് 2014 ല്‍ അദ്ദേഹത്തിന്റെ വരവ്.അതിനുശേഷം ഇന്ത്യയില്‍ വന്ന മാറ്റങ്ങള്‍ നോക്കൂ. ഏറ്റവും അവസാനമായി സ്വാതന്ത്ര്യ ദിനത്തില്‍ അദ്ദേഹം പറഞ്ഞ കാര്യം,നമുക്കത് പലയിടത്തും പറയാന്‍ പറ്റില്ല,സ്ത്രീകളുടെ ആര്‍ത്തവവുമായി ബന്ധപ്പെട്ട കാര്യം അദ്ദേഹം എത്ര മനോഹരമായി അവതരിപ്പിച്ചു.പത്ത് പാഡിന് പത്തു രൂപ.ഒരു പാഡ് ഒരു രൂപയ്ക്ക് കൊടുക്കുകയാണ്.ഞാന്‍ ഒരു സ്ത്രീ സമൂഹത്തില്‍ ജീവിക്കുന്ന ആളാണ്.അഞ്ച് സ്ത്രീകളുടെ കൂടെ ജീവിക്കുന്ന വ്യക്തി.പാഡിന്റെ പ്രാധാന്യമെന്തെന്ന് എനിക്കറിയാം.അവരുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ള ഒരു സംഭവമാണ്.

ആര്‍ത്തവത്തെ എത്രയോ മോശമാക്കി ഈ അടുത്തകാലത്ത് നമ്മുടെ കേരളത്തില്‍ ചിത്രീകരിച്ച സംഭവമുണ്ടായിരുന്നു.പ്രധാനമന്ത്രി വലിയ കാര്യമാണ് പറഞ്ഞത്.എങ്ങനെയാണ് അദ്ദേഹത്തോട് നന്ദി പറയേണ്ടത് എന്നറിയില്ല. ഇതൊക്കെയൊരു പ്രാര്‍ത്ഥനയായിട്ടങ്ങ് പോകും.വീട്ടിലെല്ലാരും പറയും. ഇങ്ങനെയൊരു സംഭവം കണ്ടെത്തിയത് നന്നായി.കാരണം ഉള്‍സ്ഥലങ്ങളിലൊക്കെ എത്രമാത്രം സ്ത്രീകള്‍ ഇതുമായി ബന്ധപ്പെട്ട് ആരോഗ്യപ്രശ്‌നത്താല്‍ ബുദ്ധിമുട്ടുന്നുണ്ട്. അത്ര മൈന്യൂട്ടായ കാര്യങ്ങള്‍ പോലും കണ്ടെത്താന്‍ കഴിയുന്ന ഒരു വ്യക്തിയെയാണ് പ്രധാനമന്ത്രിയായി കിട്ടിയത്.അദ്ദേഹം നല്ലതാണ് ചെയ്യുന്നത്,ഭാരതത്തിന് ഭാവിയുണ്ട്,വരുന്ന തലമുറകള്‍ക്ക് ഈ വ്യക്തി വളരെയേറെ ഗുണം ചെയ്യുമെന്നെല്ലാം അദ്ദേഹത്തെ കുറ്റവും തെറിയും പറയുന്നവരുടെ പോലും ഉള്ളിലുണ്ട്.അതാണ് സത്യാവസ്ഥ. മോദിയെ കൂടാതെ വീട്ടിലെല്ലാവര്‍ക്കും ഏറ്റവും പ്രിയപ്പെട്ട ബിജെപി നേതാക്കളില്‍ ഒരാളാണ് സ്മൃതി ഇറാനി.പാര്‍ലമെന്റില്‍ സ്മൃതിയുടെ പ്രസംഗമുണ്ടെങ്കില്‍ ഭാര്യയും മൂത്തമകളും കണ്ടിരിക്കാറുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു.