നന്നായി ഭക്ഷണം കഴിക്കുന്ന ആളാണ് ഞാൻ, പക്ഷേ വെജിറ്റേറിയനാണ്- കെഎസ് ചിത്ര

മലയാളികളുടെ മാത്രമല്ല ലോകം മുഴുവനുമുള്ള ​ഗാന പ്രേമികളുടെ പ്രീയ ​ഗായികയാണ് കെഎസ് ചിത്ര. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി പതിനെണ്ണായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്‌കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്‌കാരവും പല തവണ നേടിയിട്ടുണ്ട്. 2005ൽ പത്മശ്രീ പുരസ്‌കാരവും ചിത്രയ്ക്ക് സമ്മാനിക്കപ്പെട്ടു

ഇപ്പോഴിതാ ഫ്ളവേഴ്സ് ഒരു കോയിൽ പങ്കെടുത്തതിന്റെ വിശേഷമാണ് ശ്രദ്ധ നേടുന്നത്. വാക്കുകൾ, നന്നായി ഭക്ഷണം കഴിക്കുന്ന ആളാണ് ഞാൻ. പക്ഷേ വെജിറ്റേറിയനാണെന്ന് മാത്രം. മുമ്പൊക്കെ നോൺവെജ് കഴിക്കുമായിരുന്നുവെങ്കിലും അതിലെ എല്ലും മുള്ളുമൊക്കെ കാണുമ്പോൾ അറപ്പാണ്. ഏറ്റവും വൃത്തിയുള്ള കഷണം നോക്കിയേ കഴിക്കുമായിരുന്നുള്ളൂ. ഇപ്പോൾ പൂർണമായും വെജിറ്റേറിയനാണ്.

ആഹാരത്തിന്റെ കാര്യത്തിൽ ദാസേട്ടൻ ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നിട്ടുണ്ട്. ബുഫേയിൽ പല സാധനങ്ങളും കാണുമ്പോൾ നമുക്ക് പരീക്ഷിച്ച് നോക്കാൻ തോന്നും. അങ്ങനെ ഒരിക്കൽ പ്രൂൺസ് എന്ന ഫ്രൂട്ട് കണ്ട് കൗതുകം തോന്നി ഞാനെടുത്തു. പക്ഷേ തൊണ്ടയ്‌ക്ക് പ്രശ്‌നമാണെന്ന് പറഞ്ഞ് ദാസേട്ടൻ കഴിക്കാൻ സമ്മതിച്ചില്ല. കടലയും കഴിക്കാൻ സമ്മതിക്കില്ല.

എസ്‌പിബി സാർ ഇതിനെതിരാണ്. നീ ഇങ്ങനെ പൊത്തി പൊത്തി ഇറിക്കാതെ,​ കൊഞ്ചം മഴൈ നനയ് എന്നാണ് പറയുന്നത്. ഓവറായിട്ട് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നതു കൊണ്ടാണ് പെട്ടെന്ന് പെട്ടെന്ന് അസുഖങ്ങൾ വരുന്നത്. നമുക്ക് നോക്കാലോ എന്താ പറ്റുന്നതെന്ന് എന്നാണ് അദ്ദേഹത്തിന്റെ രീതി. ഇഷ്ടമുള്ളതെല്ലാം കഴിക്കാൻ പറയും. പക്ഷേ,​ എസ്‌പിബി സാറും വെജിറ്റേറിയനാണ്. ഐസ്ക്രീമും ഐസ് വാട്ടറുമെല്ലാം നന്നായിട്ട് കഴിക്കും.

ജലദോഷം ആയിരുന്ന സമയത്ത് ഒരുപാട് പാട്ടുകൾ പാടിയിട്ടുണ്ടെന്നും കെ എസ് ചിത്ര പറയുന്നു.’ നെറ്റിയിൽ പൂവുള്ള എന്ന പാട്ട് അങ്ങനെയൊരു സമയത്ത് പാടിയതാണ്. ആ പാട്ട് പാടി കഴിഞ്ഞപ്പോൾ ഫാസിൽ സാർ കളിയാക്കുമായിരുന്നു പാട്ട് എന്നത് ബാട്ട് എന്ന് കേട്ടെന്ന്.

മലയാള സിനിമയിൽ ഉർവശി,​ ശോഭന,​ നദിയാ മൊയ്തൂനൊക്കെ എന്റെ ശബ്ദം ചേരുന്നതായി തോന്നിയിട്ടുണ്ട്. തെലുങ്ക് ഭാഷയിൽ സൗന്ദര്യയ്‌ക്ക് എന്റെ ശബ്ദം നന്നായി ചേരുമന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. “