കൊച്ചിയില്‍ കെഎസ്ആര്‍ടിസി ബസ് തല്ലിത്തകര്‍ത്ത് സ്വകാര്യ ബസ് ജീവനക്കാര്‍

കൊച്ചി. നഗരമധ്യത്തില്‍ കെഎസ്ആര്‍ടിസി ബസ് തല്ലിത്തകര്‍ത്ത സ്വകാര്യ ബസ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. യാത്രക്കാരുമായി എറണാകുളത്തേക്ക് വരുകയായിരുന്ന ബസാണ് കലൂര്‍ ഹൈസ്‌കൂളിസ് മുന്നില്‍വച്ച് തല്ലിത്തകര്‍ത്തത്.

സംഭവത്തില്‍ സ്വകാര്യബസിലെ മൂന്ന് ജീവനക്കാര്‍ പിടിയിലായി. ഇവര്‍ ബസിന്റെ ചില്ലും മറ്റും അടിച്ച് തകര്‍ത്തു. പ്രതികളുടെ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. കോതമംഗലത്ത് നിന്ന് എറണാകുളത്തേക്ക് വന്ന കെഎസ്ആര്‍ടിസി ബസാണ് തല്ലിത്തകര്‍ത്തത്.

യാത്രക്കിടെ തൃപ്പൂണിത്തുറ എസ്എന്‍ ജംക്ഷനില്‍ ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായതായിട്ടാണ് വിവരം. 20000 രൂപയുടെ നാശം സംഭവിച്ചതായിട്ടാണ് വിവരം. കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ പോലീസ് കേസ് എടുത്തു.