കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും ഓണം ആഘോഷിക്കാനുള്ള അവസരമുണ്ടാക്കണം- ഹൈക്കോടതി

കൊച്ചി. സ്വകാര്യ പങ്കാളിത്തത്തോടെ ബിഒടി വ്യവസ്ഥ വന്നാല്‍ കെഎസ്ആര്‍ടിസിയില്‍ ഇതിലും നന്നായി കാര്യങ്ങള്‍ നടക്കുമെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. അതേസമയം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുവാനുള്ള നടപടികള്‍ ആരംഭിച്ചെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ആവശ്യമായ തുക നല്‍കുന്നതില്‍ ധനവകുപ്പിന് എതിര്‍പ്പുണ്ട്. രണ്ടുമാസത്തെ ശമ്പളത്തിനും ബോണസിനും 103 കോടി രൂപ ആവശ്യമുണ്ടെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ ആവശ്യപ്രകാരം കേസ് അടുത്തമാസം ഒന്നാം തിയതിയിലേക്ക് മാറ്റി. ശമ്പളം നല്‍കുന്നതിനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാനുള്ള അവസരമുണ്ടാക്കണമെന്നും ഓണക്കാലത്ത് അവര്‍ വിശന്ന് ഇരിക്കരുതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാരിനെ ഓര്‍മപ്പെടുത്തി.കെഎസ്ആര്‍ടിസിയുടെ ആസ്തിവിവരങ്ങള്‍ കോടതി അന്വേഷച്ചു. പ്രതിസന്ധിപരിഹരിക്കാന്‍ അതിന്റെ അസ്തി ഉപയോഗിക്കണമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരന്നു. ആസ്തി സംബന്ധിച്ച് ഓഡിറ്റ് നടക്കുകയാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അതേസമയം സ്വകാര്യ പങ്കാളിത്തത്തോടെ ബിഒടി വ്യവസ്ഥയില്‍ കെഎസ്ആര്‍ടിസിയെ മുന്നോട്ട് കൊണ്ടുപോയാലും ഇപ്പോള്‍ ഉള്ളതിനേക്കള്‍ മെച്ചപ്പെട്ട രീതിയില്‍ കെഎസ്ആര്‍ടിസി മുന്നോട്ട് പോകുമെന്ന് കോടതി നിരീക്ഷിച്ചു.