തിരുവോണം ബമ്പര്‍ അടിച്ചിരുന്നെങ്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാമായിരുന്നു- ഗതാഗതമന്ത്രി ആന്റണി രാജു

തിരുവനന്തപുരം/ തിരുവോണം ബമ്പര്‍ അടിച്ചിരുന്നെങ്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാമായിരുന്നുവെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി പുറത്തിറക്കുന്ന ചടങ്ങിലാണ് മന്ത്രി തമാശരൂപേണ ഇക്കാര്യം പറഞ്ഞത്.

ചടങ്ങില്‍ എത്തിയപ്പോള്‍ എല്ലാവര്‍ക്കും പുസ്തകം തന്നിരുന്നു. അതിന് പകരം ലോട്ടറിയാണ്ങ്കില്‍ എന്ന് ആശിച്ചുവെന്നും. ധനമന്ത്രിയോട് ഇക്കാര്യം പറഞ്ഞു. ലോട്ടറി അടിച്ചാല്‍ നിങ്ങളെ പിന്നെ കിട്ടില്ലല്ലോ അത് കൊണ്ടാണ് പുസ്തകം മതിയെന്ന് തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അത് കൊണ്ട് കെഎസ്ആര്‍ടിസിജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാമല്ലോ എന്നും മന്ത്രി പറഞ്ഞു.

ശമ്പളം കെഎസ്ആര്‍ടിസിയില്‍ മുടങ്ങുന്ന സമയത്താണ് മന്ത്രിയുടെ പരാമര്‍ശം. ശമ്പളം മുടങ്ങുന്നതിനാല്‍ യുണിയനുകള്‍ സമരത്തിലാണ്.