ത്രെഡ്സില്‍ അക്കൗണ്ട് തുറന്ന് കെഎസ്ആടിസിയും

തിരുവനന്തപുരം : ഇനിമുതൽ കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ‘ത്രെഡ്‌സിൽ’ ലഭിക്കും. ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിലൂടെയാണ് കെഎസ്ആർടിസി ഇക്കാര്യം പുറത്തുവിട്ടത്. ‘പ്രിയപ്പെട്ട യാത്രക്കാർക്കും പൊതുജനങ്ങൾക്കും അഭ്യുതയകാംഷികൾക്കും ജീവനക്കാർക്കും വേണ്ടി ട്രെൻഡ് അനുസരിച്ച് കെഎസ്ആർടിസിയും ഇനിമുതൽ ത്രെഡ്‌സിൽ’ എന്നായിരുന്നു കുറിപ്പ്

ആനവണ്ടിയെ സംബന്ധിക്കുന്ന വാർത്തകളെക്കുറിച്ചും മറ്റു വിവരങ്ങളെക്കുറിച്ചും പുരോഗമന പ്രവർത്തനങ്ങളെക്കുറിച്ചും അറിയുവാൻ പുതിയ അക്കൗണ്ടും ഫോളോ ചെയ്യണമെന്ന് കെഎസ്ആര്‍ടിസി പോസ്റ്റിൽ പറയുന്നു. കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ രണ്ടാമതായും പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാമതായും ‘ത്രെഡ്സില്‍ അക്കൗണ്ട് തുറന്നത് കെഎസ്ആർടിസി ആണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഇനിയിപ്പോൾ നിങ്ങളും ചോദിച്ചേക്കാം കെഎസ്ആർടിസി ‘Threads’-ൽ ഇല്ലേ എന്ന്…

ആശങ്ക വേണ്ട,,, ഞങ്ങളുടെ പ്രിയപ്പെട്ട യാത്രക്കാർക്കും പൊതുജനങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും ജീവനക്കാർക്കും വേണ്ടി Trend അനുസരിച്ച് കെഎസ്ആർടിസിയും ഇനിമുതൽ ‘Threads’-ൽ…

Please follow our ‘Threads’ account: