ഏറ്റവും കൂടുതൽ നെർവസ് ആക്കിയത് വിവാഹ ചടങ്ങുകളാണ്- കുടുംബവിളക്കിലെ വേദിക

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരമാണ് ശരണ്യ ആനന്ദ്. നെഗറ്റീവ് കഥാപാത്രങ്ങൾ പരമ്പരകളിൽ അവതരിപ്പിക്കാൻ യാതൊരു മടിയും നടി കാണിക്കാറില്ല. നാലുവർഷമായി മലയാള സിനിമയിലുളള പത്തനംതിട്ട അടൂർ സ്വദേശിയായ ശരണ്യ ജനിച്ച് വളർന്നത് ഗുജറാത്തിലാണ്. അടുത്തിടെയാണ് താരം വിവാഹിതയായത്. കുടുംബവിളക്കിലെ വേദിക എന്ന കഥാപാത്രം വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്. അടുത്തിടെയാണ് താരം വിവാഹിതയായത്. ഇപ്പോളിതാ വിവാഹ ചടങ്ങളിലെ ചിത്രം പങ്കുവെച്ച് കൊണ്ട് മനോഹരമായ ഓർമകൾ പങ്കുവെക്കുകയാണ്

നടിയുടെ വാക്കുകൾ ഇങ്ങനെ… വിവാഹ ചടങ്ങുകളാണ് തന്നെ ഏറ്റവും കൂടുതൽ നെർവസ് ആക്കിയത്. എന്നാൽ അതായിരുന്നു തന്റ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷവും. ഞങ്ങളുടെ രണ്ട് ഹൃദയങ്ങൾ ഒന്നായി. പരിഭ്രാന്തരാകുകയോ വികാരഭരിതരാകുകയോ ചെയ്യുന്നതിനുപകരം,ഞാൻ സന്തോഷവതിയായിരുന്നു. എനിക്ക് പുഞ്ചിരി നിർത്താൻ കഴിഞ്ഞിരുന്നില്ല. ഞാൻ വളരെ സന്തോഷവതിയായിരുന്നു. 2020 ലെ ഏറ്റവും മികച്ച കാര്യമായിരുന്നു ഇത്. 2021 തന്നോടും എല്ലാവരേടും ദയ കാണിക്കണമെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ശരണ്യ പങ്കുവെച്ച ചിത്രം വൈറലായിട്ടുണ്ട്. നടിക്ക് ആശംസയുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

2016ൽ ബിയോണ്ട് ദ ബോർഡേഴ്‌സ് എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.ചെറിയ കഥാപാത്രമായിരുന്നു എങ്കിലും ലാലേട്ടനോടൊപ്പം അരങ്ങേറ്റ ചിത്രത്തിൽ അഭിനയിക്കാൻ പറ്റി എന്നത് ഭാഗ്യമായി കാണുന്നുവെന്നും ശരണ്യ വ്യക്തമാക്കിയിരുന്നു.പിന്നീട് തനഹ,ലാഫിങ് അപ്പാർട്ട്‌മെന്റ് എന്നി ചിത്രങ്ങളിലെ നായികയായി.2014-2015 കാലത്ത് കേരളത്തിലെത്തിയ ശരണ്യ അച്ഛനും അമ്മയും അടങ്ങിയ കുടുംബത്തോടൊപ്പമാണ് ഇപ്പോൾ കൊച്ചിയിൽ താമസിക്കുന്നത്. ഇപ്പോൾ കുടുംബവിളക്കെന്ന ഹിറ്റ് പരമ്പരയിലാണ് താരം അഭിനയിക്കുന്നത്.വില്ലത്തി കഥാപാത്രമായാണെത്തുന്നത്.