ഭർത്താവിൻ്റെ കവിൾ കടിച്ച് പറിക്കുന്ന വീഡിയോ പങ്കുവെച്ച് കുടുംബവിളക്കിലെ അനന്യ

കുടുംബവിളക്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥപാത്രമാണ് സുമിത്രയുടെ മകൾ അനന്യ. വില്ലത്തിയായി എത്തി ഒടുവിൽ അമ്മയിയമ്മയുടെ പ്രിയപ്പെട്ട മരുമകളായി മാറുകയായിരുന്നു. ആതിര മാധവാണ് അനന്യയായി എത്തുന്നത്. ആതിര മാധവ് അടുത്തിടെയാണ് വിവാഹിതയായത്. രാജീവ് മേനോനാണ് വരൻ. വൺ പ്ലസ് കമ്പനിയിൽ ഉദ്യോഗസ്ഥനാണ് രാജീവ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു വിവാഹം.

ഏറെ നാളെത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ആതിര മാധവ്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ആതിര ഇൻസ്റ്റഗ്രാം വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം ഇൻസ്റ്റഗ്രാമിൽ ഒരു ക്വസ്റ്റ്യൻ ആൻഡ് ആൻസർ സെഷൻ നടത്തുകയാണ്. രസകരമായ നിരവധി ചോദ്യങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

ഭർത്താവ് വെറുപ്പിക്കാറുണ്ടോ  എന്നായിരുന്നു ഒരു ആരാധകൻ ചോദിച്ച ചോദ്യം. രസകരമായ മറുപടി ആണ് താരം ഈ ചോദ്യത്തിന് നൽകിയത്. ഈ ചോദ്യം നിങ്ങൾ അവനോട് ആണ് ചോദിക്കേണ്ടത് എന്നായിരുന്നു താരം നൽകിയ ഉത്തരം. രസകരമായ ഒരു വീഡിയോയും താരം ഇതിനൊപ്പം പങ്കുവെച്ചു. ഉറങ്ങിക്കിടക്കുന്ന ഭർത്താവിൻറെ കവിള് കടിച്ചു പറിക്കുന്ന വീഡിയോ ആയിരുന്നു ആതിര പങ്കുവെച്ചത്.

വിവാഹ ശേഷവും അഭിനയം തുടരുമെന്ന് താരം പറഞ്ഞിരുന്നു. ആതിര അഭിനയിക്കുന്നതിൽ സന്തോഷമേയുള്ളൂവെന്നായിരുന്നു രാജീവ് പറഞ്ഞത്. ടെക്നോപാർക്കിലെ ജോലി ഉപേക്ഷിച്ചായിരുന്നു ആതിര അവതരണത്തിലേക്കും പിന്നീട് അഭിനയത്തിലേക്കും തിരിഞ്ഞത്.