കറുപ്പിന്റെ പേരില്‍ മാറ്റി നിര്‍ത്തിപ്പെടുന്നവരോട്, ഇതാണ് എന്റെ നിറം, കുക്കുവിന്റെ മറുപടി

ഇപ്പോഴും നിറത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തി പെടുന്നവരുണ്ട്. കുറച്ച് നിറം കുറഞ്ഞാല്‍ അതിന്റെ പേരില്‍ കലയെയും കലാകാരന്മാരെയും പോലും മാറ്റി നിര്‍ത്തപ്പെടാറുണ്ട്. ഇത്തരത്തില്‍ നിറത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തുന്നവര്‍ക്ക് കലയിലൂടെ തന്നെ മറുപടി പറയുകായണ് അഭിഭാഷകയായ കുക്കു ദേവകി. നര്‍ത്തകിയുടെ വേഷത്തിലാണ് മറുപടിയുമായി കുക്കു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിറത്തിന്റെ പേരില്‍ കുട്ടിക്കാലത്ത് പലപ്പോഴും മാറ്റി നിര്‍ത്തപ്പെട്ടതിനെ കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പും കുക്കുവും പങ്കുവെച്ചിട്ടുണ്ട്. ഭരതനാട്യ വേദികളില്‍ അടക്കം തന്റെ നിറം തെറ്റായി ഭവിച്ചപ്പോഴുള്ള വേദനയും കുക്കു കുറിപ്പില്‍ കൂട്ടിച്ചേര്‍ക്കുന്നു.

സംസ്ഥാന സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ ഒരേ നിറത്തിലുള്ള കുട്ടികളെയാണ് കാണാനാവുക. ഭീമമായ തുക കൊടുത്ത് അത്രമേല്‍ വെളുപ്പിച്ചെടുക്കുന്ന മുഖങ്ങള്‍. തനത് നിറമെന്നത് അവിടെ എന്തോ ഒരു കുറവാണ്. പല ഭരതനാട്യവേദികളിലും എന്റെ നിറം തെറ്റായി ഭവിച്ചിട്ടുണ്ട്. – കുക്കു കുറിച്ചു.

കുക്കു ദേവകിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം;

ഇപ്പോള്‍ സവര്‍ണ്ണ കലയായി പരിഗണിക്കുന്ന ഭരതനാട്യം പോലുള്ള കലകളില്‍ കറുത്തവരെ തടിച്ചവരെ എല്ലാം ഒരു തീണ്ടാപ്പാട് അകലെയാണ് നിറുത്തിയിരിക്കുന്നത്. പ്രത്യേകിച്ചും തനത് നിറത്തില്‍ ഭരതനാട്യവേഷത്തില്‍ എത്തുന്നത് ഒരു കുറവു പോലെയാണ്. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ ഒരേ നിറത്തിലുള്ള കുട്ടികളെയാണ് കാണാനാവുക. ഭീമമായ തുക കൊടുത്ത് അത്രമേല്‍ വെളുപ്പിച്ചെടുക്കുന്ന മുഖങ്ങള്‍. തനത് നിറമെന്നത് അവിടെ എന്തോ ഒരു കുറവാണ്. പല ഭരതനാട്യ വേദികളിലും എന്റെ നിറം തെറ്റായി ഭവിച്ചിട്ടുണ്ട്. കറുത്ത് പോയതിന് വിഷമം അനുഭവിച്ചത് ഡാന്‍സ് കളിക്കുമ്പോഴാണ്. എന്തായാലും ഇതില്‍ എന്റെ നിറം തന്നെയാണുള്ളത്.. ഞാനെങ്ങനെയോ അതുപോലെ.