ആറ് റൗഡി കുട്ടികളുടെ അമ്മൂമ്മ, അമ്മക്ക് ജന്മദിനം ആശംസിച്ച് ചാക്കോച്ചൻ

മലയാളികളുടെ പ്രിയ താരകുടുംബമാണ് കുഞ്ചാക്കോ ബോബന്റേത്. ചോക്ലേറ്റ് ഹീറോയായെത്തിയ താരത്തിന് ആരാധകർ നിരവധിയാണ്.2005ലായിരുന്നു പ്രിയയെ കുഞ്ചാക്കോ ബോബൻ വിവാഹം കഴിച്ചത്.14 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ഞ് പിറന്നത്.ഇസഹാക്ക് എന്നാണ് കുഞ്ഞിന്റെ പേര്.ഇടയ്ക്കിടെ കുഞ്ഞിന്റെ രസകരമായ വിശേഷങ്ങളും കുഞ്ചാക്കോ ബോബൻ പങ്കുവെയ്ക്കാറുണ്ട്.മലയാളത്തിൽ നിന്ന് ചെറിയൊരു ഇടവേളയെടുത്ത താരം ഇടക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.

താരത്തിന്റെ അമ്മ മോളി ബോബൻറെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. നാലു വർഷത്തിൽ ഒരിക്കൽ വരുന്ന ഫെബ്രുവരി 29നാണ് ജന്മദിനം. ഈ വർഷം ആ ദിവസം ഇല്ലാത്തതിനാൽ ഫെബ്രുവരി 28ന് രാത്രിയിലായിരുന്നു ആഘോഷം.

ചാക്കോച്ചൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, കഴിഞ്ഞ രാത്രി അമ്മാഞ്ഞി കൂളിനൊപ്പമായിരുന്നു. മോളി ബോബന് സന്തോഷ ജന്മദിനാംശംസകൾ, ഒരു സ്നേഹമുള്ള മകൻറേയും മനോഹരികളായ രണ്ട് പെൺമക്കളുടേയും അമ്മ. ആറ് റൗഡി കുട്ടികളുടെ അമ്മൂമ്മ. എൻറെ സ്നേഹമയിയായ ഭാര്യയുടെയുടെയും രണ്ട് കിടു അളിയന്മാരുടേയും അമ്മായിയമ്മ. എന്നാണ് ചാക്കോച്ചൻ ചിത്രങ്ങളോടൊപ്പം കുറിച്ചിരിക്കുന്നത്. ഫർഹാൻ ഫാസിൽ, ഗൗരി നന്ദ, ശിവദ തുടങ്ങി നിരവധി താരങ്ങൾ കുഞ്ചാക്കോയുടെ പോസ്റ്റിന് താഴെ അമ്മയ്ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)