സഖാവിന്റെ കൃഷി വെട്ടി നശിപ്പിച്ച് ആർഎസ്എസിൽ പഴിചാരി, ഒടുവിൽ സിസിടിവിയില‍ കുടുങ്ങി സ്വന്തം പാർട്ടിക്കാർ

സി.പി.എം CPM പാർട്ടിയുടെ ശക്തികേന്ദ്രമായ കൂത്തുപറമ്പിൽ Kuthuparamba പാർട്ടി നേതാവിന്റെ ഭൂമിയിൽ കയറി അക്രമം നടത്തിയ പ്രാദേശിക നേതാക്കളേ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. ബാലസംഘം കൂത്തുപറമ്പ് ഏറിയാ സെക്രട്ടറിയും ആയിത്തറ സ്വദേശിയുമായ അനുവിന്ദിൻറെ നൂറോളം വാഴകൾ വെട്ടി നശിപ്പിക്കുകയും, മോട്ടോർ മോഷണം നടത്തുകയും ചെയ്ത സംഭവത്തിൽ കൂത്തുപറമ്പ് ഏറിയാ കമ്മിറ്റി അംഗം ഷാജി കരിപ്പായിയെ അടക്കം 3 നേതാക്കൾക്കാണ്‌ നടപടി വന്നത്. സി.പി.എം = ആർ എസ് എസ് സംഘർഷം നിലനില്ക്കുന്ന കൂത്തുപറമ്പ് മേഖലയിൽ സ്വന്തം പാർട്ടി സഖാവിന്റെ കൃഷി വെട്ടി നശിപ്പിച്ച് അത് ആർ എസ് എസിന്റെയും ബിജെപിയുടേയും തലയിൽ കെട്ടി വയ്ക്കാനായിരുന്നു നീക്കം.

ഇതിനായി ബാലസംഘം കൂത്തുപറമ്പ് ഏറിയാ സെക്രട്ടറി അനുവിന്ദ് എന്ന ചന്ദ്രന്റെ പറമ്പിൽ കയറി ആക്രമണം നടത്തുകയായിരുന്നു. ഷാജി കരിപ്പായിയുടെ അറിവോടെ ആയിത്തറ നോർത്ത് ബ്രാഞ്ച് സെക്രട്ടറി ബിപി സുജിത്തിൻറെ നേതൃത്വത്തിൽ രണ്ട് പാർട്ടി മെമ്പർമാരാണ് കവർച്ചയും അക്രമവും നടത്തിയത്. ആർ എസ് എസ് – സി.പി എം സംഘർഷത്തിലേക്കും കൊലപാതക പരമ്രയിലേക്കും എത്തുമായിരുന്നു ഈ സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് വന്നത് ആക്രമികളേ സി സി ടിവി ക്യാമറ കുടുക്കിയതോടെയായിരുന്നു. കവർച്ച ചെയ്ത മോട്ടറുമായ് മോഷ്ടാക്കൾ തിരിച്ചുപോകുന്ന ദൃശ്യം ആയിത്തറ അച്ച്യുതൻ സ്മാരക വായനശാലയിലെ സിസി ക്യാമറയിൽ പതിഞ്ഞതോടെയാണ് മോഷ്ടാക്കളെ നാട്ടുകാർ തിരിച്ചറിയുന്നത്.

യഥാർഥത്തിൽ ബാലസംഘം കൂത്തുപറമ്പ് ഏറിയാ സെക്രട്ടറി അനുവിന്ദ് എന്ന ചന്ദ്രന്റെ ഒരേക്കറോളം വരുന്ന ഭൂമി ആക്രമത്തിനു നേതൃത്വം നല്കിയ പ്രാദേശിക നേതാക്കൾ നോട്ടം ഇട്ടിരുന്നു. സംഘർഷത്തിന്റെ മറവിൽ ചെറിയ വിലയ്ക്ക് ഈ ഒരേക്കർ ഭൂമി ഇവർ വാങ്ങുകയും വലിയ വിലക്ക് തുടർന്ന് മറിച്ച് വില്ക്കുകയുമായിരുന്നു ലക്ഷ്യം. ഇത്തരത്തിൽ പല പാർട്ടി സഖാക്കന്മാരുടേയും ഭൂമി ഭീഷണിപ്പെടുത്തി ഈ നേതാക്കൾ വാങ്ങുകയും വലിയ വിലയ്ക്ക് തിരിച്ച് വില്ക്കുകയും മുമ്പും ചെയ്തിട്ടുണ്ട്. ഇതിനായി ആർ എസ് എസ്- സി.പി.എം സംഘർഷം പലയിടത്തും സൃഷ്ടിക്കുക വരെ ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ സി.പി.എമ്മിനുളിൽ പ്രവർത്തിച്ച പാർട്ടിക്കാരേ വരെ ഇല്ലാതാക്കുന്ന ഭൂ മാഫിയ ആയി കൂത്തുപറമ്പിൽ ഈ പ്രാദേശികനേതാക്കൾ വിലസുകയായിരുന്നു. സംഘർഷമുണ്ടാക്കി സ്ഥലത്തേ സി.പി.എം പ്രവർത്തകരുടെ ഭൂമി ചെറിയ വിലയ്ക്ക് കൈവശപ്പെടുത്തി വൻ വിലയ്ക്ക് മറിച്ച് വില്ക്കുകയുമായിരുന്നു ഈ നേതാക്കളുടെ മാഫിയ. സ്വന്തം പാർട്ടിക്കാരോട് തന്നെ ഇവർ ഇങ്ങിനെ ക്രൂരത ചെയ്യുമ്പോൾ ഇവിടെ അനാവരണം ചെയ്യുന്നത് കണ്ണൂരിലെ രാഹ്സ്ട്രീയ സംഘർഷങ്ങളുടെ ഒരു നിഗൂഡത കൂടിയാണ്‌. ഇപ്പോൾ ച്പ്പീമ്മ് കൂത്തുപറമ്പ് ഏറിയാ കമ്മിറ്റി അംഗം ഷാജി കരിപ്പാറ ഉൾപ്പെടെ 3 പേർക്കെതിരെയാണ്‌ പാർട്ടിയിൽ നിന്നും നടപടി ഉണ്ടായിരിക്കുന്നത്.

ഇതേ സമയം പോലീസിൽ നല്കിയ പരാതി പിൻ വലിക്കാൻ തനിക്ക് വലിയ സമ്മർദ്ദം പാർട്ടിയിൽ നിന്നും അച്ചടക്ക നടപടിക്ക് വിധേയരാവരിൽ നിന്നും ഉണ്ടായതായി കൃഷി നഷ്ടപ്പെട്ട ചന്ദ്രൻ പറഞ്ഞു. നേതാക്കൾക്കെതിരേ നടപടി എടുത്താലും തൻ അവർക്കെതിരായ കേസ് പിൻ വലിക്കുന്ന പ്രശ്നമില്ലെന്നും ചന്ദ്രൻ അന്വേഷണ ഏജൻസികളോട് വ്യക്തമാക്കി. പ്രതികളേ പാർട്ടി ശിക്ഷിച്ചാൽ പോരാ എന്നും കോടതി ശിക്ഷിക്കണം എന്നും പരാതിക്കാരൻ വ്യക്തമാക്കി.

ഈ സംഭവം സംമ്പന്ധിച്ച് അന്വേഷിക്കാൻ CPIM മെരുവമ്പായി ലോക്കൽ കമ്മിറ്റി കെ ഷിബു, കൂളി ശശിധരൻ ,അനിൽ കുമാർ എന്നിവർ അംഗങ്ങളായ അന്വേഷണ കമ്മീഷൻ രൂപീകരിച്ചിരുന്നു.അന്വേഷണ കമ്മീഷൻറെ റിപ്പോർട്ടിൻറെ ഭാഗമായിട്ടാണ് കവർച്ചയ്ക്കും ,സാമൂഹിക വിരുദ്ധപ്രവർത്തനത്തിനും നിർദ്ദേശം കൊടുത്ത് കൂട്ടുനിന്ന കരിപ്പായി ഷാജിക്കെതിരെ പാർട്ടി നടപടിയുണ്ടായത്.എന്തായാലും കൂത്തുപ്പറമ്പിലേ പാർട്ടി ഗ്രാമത്തിൽ ഉണ്ടായ വലിയ ഒരു അട്ടിമറിയും ആക്രമണവും പുറത്ത് വന്നതോടെ സി.പി.എം തന്നെ പ്രതികൂട്ടിൽ ആവുകയായിരുന്നു.

കൂത്തുപറമ്പും പാനൂരിലും രാഷ്ട്രീയ ആക്രമണങ്ങളുടെ പേരിൽ ഭൂമി തട്ടിയെടുക്കുന്ന ഭൂ മാഫിയകൾ മുമ്പും ഉണ്ടായിരുന്നു. സംഘർഷം ഉണ്ടാകുന്നതും മരണം നടക്കുന്നതുമായ വീടുകളും ഭൂമിയും ഒക്കെ ചുളു വിലക്ക് തട്ടിയെടുക്കുന്നവർ പിന്നീട് മറിച്ച് വിറ്റ് കോടികൾ ലാഭം എടുക്കുകയായിരുന്നു. പല സംഘർഷവും ആക്രമണവും ഇത്തരത്തിൽ ഭൂ മാഫിയകളുടേതാണോ എന്നും സംശയം ഉയരുന്നു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഗൂഢാലോചന അന്വേഷിക്കാൻ പോലീസും സർക്കാരും തയ്യാറാകാത്തതിനാൽ ഒരു കൊലപാതകത്തിന്റെയും കാരണവും പിന്നിലെ കാര്യങ്ങളും ഒരിക്കലും പുറത്തും വരാറില്ല