കൂട്ടിക്കലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി; കൊക്കയാറില്‍ എട്ട് പേര്‍ക്കായി തിരച്ചില്‍

മഴക്കെടുതിയില് ദുരിതംവിതച്ച കൂട്ടിക്കലില് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഓലിക്കല് ഷാലറ്റിന്റെ(29)മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ കൂട്ടിക്കലില് ഉരുള്പൊട്ടലില് മരിച്ചവരുടെ എണ്ണം നാലായി. കാണാതായവര്ക്കായുള്ള തെരച്ചില് ഊര്ജിതമാക്കിയിട്ടുണ്ട്.

ഉരുള്പൊട്ടലില് കൂട്ടിക്കലിലെ നാല് വീടുകള് പൂര്ണമായി തകര്ന്നു. ഫയര്ഫോഴ്സും ദേശീയ ദുരന്തനിവാരണ സേനയും കരസേനയും സംയുക്തമായാണ് തെരച്ചില് നടത്തുന്നത്. കോട്ടയം ജില്ലയില് 33 ദുരിതാശ്വാസ ക്യാമ്ബുകള് തുറന്നിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കില് 19ഉം മീനച്ചില് താലൂക്കില് 13ഉം ക്യാമ്ബുകള് തുറന്നു. കോട്ടയം ജില്ലയില് വൈദ്യുതി വിതരണം താറുമാറായ അവസ്ഥയിലാണ്.

ഇടുക്കി കൊക്കയാറില് ഉണ്ടായ ഉരുള്പൊട്ടലില് എട്ട് പേരെ കാണാതായി. ഇടുക്കി പൂവഞ്ചിയില് നാല് വീടുകള് ഒഴുകിപ്പോയി. പതിനേഴ് പേരെ രക്ഷപ്പെടുത്തി. റവന്യുമന്ത്രി കെ രാജന് കൊക്കയാറിലേക്ക് തിരിച്ചിട്ടുണ്ട.