ലേബർ ക്യാമ്പിലെ തീപിടുത്തം, 49മരണം, അനുശോചിച്ച് പ്രധാനമന്ത്രി

കുവൈറ്റിൽ ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 49 ആയതായി റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോർട്ട്. മരിച്ചവരിൽ‌ 25 പേർ മലയാളികളാണ്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

മരിച്ചവരിൽ 21 പേർ ഇന്ത്യക്കാരെന്ന് സ്ഥിരീകരണം. മംഗെഫിലെ ലേബർ ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്. മരണ സംഖ്യം 49 ആയി. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോർട്ട്. മരിച്ചവരിൽ‌  25 പേർ മലയാളികളാണ്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

‘കുവൈറ്റ് സിറ്റിയിലുണ്ടായ തീപിടിത്തം ദുഖകരമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കുവൈറ്റിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ദുരിതബാധിതരെ സഹായിക്കാൻ അവിടത്തെ അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു’ എന്ന് പ്രധാനമന്ത്രി എക്സിൽ‌ പോസ്റ്റ് ചെയ്തു.

കൊല്ലം ഒയൂർ സ്വദേശി ഷമീർ, ഷിബു വർഗീസ്, തോമസ് ജോസഫ്, പ്രവീൺ മാധവ്, സ്റ്റീഫൻ എബ്രഹാം, അനിൽ ഗിരി, മുഹമ്മദ് ഷെറീഫ്, സാജു വർഗീസ് എന്നിവരാണ് മരിച്ച മലയാളികൾ. പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. താഴത്തെ നിലയിൽ തീ പടർന്നതോടെ മുകളിലുള്ള ഫ്‌ലാറ്റുകളിൽനിന്നു ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണ് പലർക്കും പരിക്കേറ്റിരിക്കുന്നത്.

ആശുപത്രികളിൽ കഴിയുന്നവരെ ഇന്ത്യൻ സ്ഥാനപതി ആദർ ശ് സൈക്യ സന്ദർശിച്ചു. മരിച്ചവരെയും പരിക്കേറ്റവരെ കുറിച്ചുമുള്ള വിവരങ്ങൾ ലഭിക്കുന്നതിനായി +965505246 എന്ന എമർജൻസി ഹെൽപ്പ് ലൈൻ നമ്പറുമായി ബന്ധപ്പെടണമെന്ന് എംബസി അറിയിച്ചു.