ലക്ഷദ്വീപിൽ ഒരാഴ്ച്ചത്തേക്ക് കർഫ്യൂ നീട്ടി

ലക്ഷദ്വീപിൽ ഒരാഴ്ച്ചത്തേക്ക് കർഫ്യൂ നീട്ടി.ജൂൺ 14 വരെയാണ് നീട്ടിയത്. കൊറോണ കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് നടപടി. മിനിക്കോയി അടക്കം അഞ്ച് ദ്വീപുകളിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഇന്ന് അവസാനിച്ചിരുന്നു. കഴിഞ്ഞ ദിവസം 1005 കൊറോണ കേസുകളാണ് ദ്വീപിൽ റിപ്പോർട്ട് ചെയ്തത്.

ജില്ലാ കളക്ടറുടെ മുൻകൂർ അനുമതിയോടെ മാത്രമേ കടകൾ പ്രവർത്തിക്കാൻ പാടുള്ളു. ഉച്ചയ്ക്ക് 1 മണി മതുൽ 4 മണി വരെ ദ്വീപിൽ അവശ്യ വസ്തുക്കളുടെ കടകൾ പ്രവർത്തിക്കാനുള്ള അനുമതിയുള്ളത്. രാവിലെ 7.30 മുതൽ 9.30 വരെയും, ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെയും, വൈകീട്ട് 6 മണി മുതൽ രാത്രി 9 മണിവരെയും ഹോം ഡെലിവറിക്ക് വേണ്ടി മാത്രമായി ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കാം.

മത്സ്യത്തൊഴിലാളികൾക്ക് വൈകീട്ട് 3 മണിക്കും 5 മണിക്കും ഇടയിൽ വീടുകളിൽ കൊണ്ടുപോയി മത്സ്യം വിൽക്കാം. മത്സ്യവിൽപ്പനക്കാർ കൊവിഡ് ടെസ്റ്റ് നടത്തിയിരിക്കണം. വിൽപ്പനയ്ക്കായി ജില്ലാ കളക്ടറുടെ മുൻകൂർ അനുമതിയും വാങ്ങണം.