![anoop](https://thekarmanews.com/wp-content/uploads/2021/02/anoop.jpg)
ബിഗ് ബോസിനുള്ളില്‍ പ്രാങ്ക് നടത്തിയാണ് മത്സരാര്‍ത്ഥിയായ അനൂപ് കൃഷ്ണന് ശ്രദ്ധിക്കപ്പെടുന്നത്. സീരയല്‍ താരമാണ് അനൂപ്. നേരത്തെ ഭാഗ്യലക്ഷ്മിക്കും മജ്സിയയ്ക്കും ഒപ്പം ചേര്‍ന്ന് അനൂപ് പ്രാങ്ക് ചെയ്തു. ഇപ്പോള്‍ ലക്ഷ്മി ജയന് അനൂപിന് ചില മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ്. മറ്റുള്ള മത്സരാര്‍ത്ഥികള്‍ ചുറ്റും നില്‍ക്കുന്നതിനിടെ മൈക്ക് പൊത്തി പിടിച്ച് അനൂപ് അറിയാതെ വീട്ടില്‍ നടന്ന ഒരു സംഭവമാണ് ലക്ഷ്മി പറഞ്ഞത്.
‘എനിക്കൊരു രഹസ്യം പറയാനുണ്ടെന്ന് പറഞ്ഞ് ലക്ഷ്മി ജയന് അനൂപ് കൃഷ്ണന്റെ അടുത്തേക്ക് വിളിച്ചു. ഐ ലവ് യൂ എന്ന് പറയാന്‍ അല്ലേ എന്ന് അനൂപ് തിരിച്ച് ചോദിച്ചു. എന്നാല്‍ ഞാനിത് വരെ പ്രാങ്ക് ചെയ്തിട്ടില്ല. പ്ലാന്‍ പോലും ചെയ്യാറില്ലെന്ന് ലക്ഷ്മി പറയുന്നു. എന്നാല്‍ ഇതിന് ചെവികൊടുക്കാന്‍ പോലും അനൂപ് നിന്നില്ല.
ഇനി ഞാന്‍ പറയില്ലെന്നും അനുഭവം കൊണ്ട് നിങ്ങള്‍ മനസിലാക്കി കൊള്ളാനും ലക്ഷ്മി പറഞ്ഞു. എന്നാല്‍ പിന്നീട് ബിഗ് ബോസ് വീടിനുള്ളില്‍ നടക്കുന്ന ഒരു ചര്‍ച്ചയെ കുറിച്ച് അനൂപിനോട് രഹസ്യമായി പറഞ്ഞ് കൊടുക്കുകയായിരുന്നു ലക്ഷ്മി. ഒരു ചെറിയ സീന്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ശ്രദ്ധിച്ചോളൂ. ചിലപ്പോള്‍ അത് പൊങ്ങി വരും. അല്ലെങ്കില്‍ ഇന്നത്തോട് കൂടി നിര്‍ത്തിക്കോ.കാരണം ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ എല്ലാവരും മത്സരാര്‍ഥികളാണ്. അമ്മ സത്യമായി ഉള്ള കാര്യമാണ് ഞാന്‍ പറയുന്നത്. പിന്നെ താന്‍ പറഞ്ഞത് മജ്സിയെ ഉദ്ദേശിച്ച് അല്ലെന്നും ലക്ഷ്മി സൂചിപ്പിച്ചിട്ടുണ്ട്. ഇതോടെ കാര്യമെന്താണെന്ന് മനസിലായ അനൂപ് തലയാട്ടി.