16 വയസ്സ് മുതലുള്ള ശീലം ആണ് ജയേഷേട്ടന്‍, വിവാഹ വാര്‍ഷികത്തില്‍ ലക്ഷ്മിപ്രിയ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മിപ്രിയ. സിനിമകളിലൂടെയും ടെലിവിഷന്‍ സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് താരം. നിലവില്‍ ബിഗ്‌സ്‌ക്രീനില്‍ നടി അത്ര സജീവമല്ലെങ്കിലും മിനി സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുകയാണ് നടി. ജയേഷാണ് ലക്ഷ്മിപ്രിയയുടെ ഭര്‍ത്താവ്. ദമ്പതികള്‍ക്ക് മാതംഗി എന്നൊരു മകളുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.

ലക്ഷ്മിപ്രിയ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. വിവാഹവാര്‍ഷികത്തെക്കുറിച്ചാണ് നടിയുടെ കുറിപ്പ്. ‘പതിനെട്ടുവര്ഷത്തെ കൂടിച്ചേരല്‍! 18 കൊല്ലം എന്നത് എത്ര ചുരുങ്ങിയ കാലയളവ് എന്നത് മിന്നല്‍ വേഗത്തില്‍ പോയ കാലം സാക്ഷ്യപ്പെടുത്തുന്നു. 16 വയസ്സ് മുതലുള്ള ശീലം ആണ് ജയേഷേട്ടന്‍’, എന്ന് പറഞ്ഞുതുടങ്ങുന്ന പോസ്റ്റിന് നിരവധി ആശംസകള്‍ ആണ് ലഭിക്കുന്നത്.

ലക്ഷ്മിപ്രിയയുടെ കുറിപ്പ്, 18th years of togetherness! 18 കൊല്ലം എന്നത് എത്ര ചുരുങ്ങിയ കാലയളവ് എന്നത് മിന്നല്‍ വേഗത്തില്‍ പോയ കാലം സാക്ഷ്യപ്പെടുത്തുന്നു.16 വയസ്സ് മുതലുള്ള ശീലം ആണ് ജയേഷേട്ടന്‍. പിണക്കങ്ങള്‍ ആണോ ഇണക്കങ്ങള്‍ ആയിരുന്നോ കൂടുതല്‍ എന്ന് ചോദിച്ചാല്‍ സംശയം വേണ്ട പിണക്കങ്ങള്‍ തന്നെ. പക്ഷേ ഇതിന്റെ ഇടയില്‍ സ്‌നേഹം എന്ന് പറയുന്ന ഒരു ഘടകം ഉണ്ട്. ഒരു പിണക്കത്തിനുo മായ്ക്കാന്‍ പറ്റാത്തത്.

കഠിനമായ ഒരു വേദനക്കാലത്തിലൂടെയുള്ള കടന്നു പോക്കാ യതിനാല്‍ ആഘോഷങ്ങള്‍ ഇല്ല…അമ്മയുടെ കൃപയാല്‍ ഇനിയും ഇനിയും ഒരുമിച്ച് മുന്നോട്ട് പോവാന്‍ കഴിയട്ടെ എന്ന പ്രാര്‍ത്ഥന മാത്രം. എന്ന് ലക്ഷ്മി പ്രിയ ഒപ്പ്