പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കിയ നടപടി അംഗീകരിക്കാനാവില്ല; ലതികാ സുഭാഷ് വിഷയത്തില്‍ ലാലി വിന്‍സെന്റ്

കോണ്‍ഗ്രസ് വിട്ട ലതികാ സുഭാഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റ് രംഗത്ത്. ലതികാ സുഭാഷിന്റെ പ്രതിഷേധത്തില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തുന്നതായി ലാലി വിന്‍സെന്റ് വ്യക്തമാക്കി.

വൈകാരിക പ്രകടനത്തോട് യോജിക്കുന്നില്ല. പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കിയ നടപടി അംഗീകരിക്കാനാവില്ല. പ്രതിഷേധത്തിന് തെരഞ്ഞെടുത്ത സമയവും സ്ഥലവും തെറ്റാണ്. എതിര്‍പക്ഷത്തിന് ആയുധം നല്‍കുകയാണ് ചെയ്തത്. ലതിക സുഭാഷിന് പാര്‍ട്ടി അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ വനിതകള്‍ക്ക് മികച്ച അവസരം ലഭിക്കുന്നുണ്ടെന്നും ലാലി വിന്‍സെന്റ് വ്യക്തമാക്കി.