‘ആ കൈ എന്റെ ശരീരത്തിലേക്ക് ഇഴഞ്ഞു കയറി, പെട്ടെന്ന് ആ കൈ എന്റെ ടിഷർട്ടിന്റെ അകത്തേക്ക് കയറി’

മലയാളികൾ അടക്കം തെന്നിന്ത്യൻ സിനിമാ പ്രേമികൾക്ക് സുപരിചിതയാണ് നടി ആൻഡ്രിയ ജെർമിയ. അഭിനേത്രി എന്നതിൽ ഉപരി ഗായിക എന്ന നിലകയിലും പ്രശസ്തയാണ് താരം. നടി, മോഡൽ, പിന്നണി ഗായിക, ഡബ്ബിങ് ആർട്ടിസ്റ്റ്, തുടങ്ങിയ നിലകളിൽ എല്ലാം ആൻഡ്രിയ ജെർമിയ ശ്രദ്ധ നേടി കഴിഞ്ഞിരിക്കുകയാണ്.

സിനിമകളുടെ കാര്യത്തിൽ വളരെ സെലക്ടീവ് ആയ താരത്തിന്റെ മിക്ക കഥാപാത്രങ്ങളും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. പാട്ടുകാരി ആകാൻ ഗ്രഹിച്ച ആൻഡ്രിയ പിന്നീട് യാദൃശ്ചികമായി സിനിമയിലെത്തുകയായിരുന്നു. ചെന്നൈയിൽ ഒരു ആംഗ്ലോ ഇന്ത്യൻ കുടുംബത്തിൽ പിറന്ന ആൻഡ്രിയക്ക് സംഗീതത്തോട് ചെറുപ്പം മുതലേ വലിയ കമ്പമായിരുന്നു. എട്ട് വയസ്സ് മുതൽ ആൻഡ്രിയ പിയാനോ പഠിച്ച് തുടങ്ങി.

ഗിരീഷ് കർണാടിന്റെ നാഗംദള എന്ന നാടകത്തിലൂടെ ആണ് ആൻഡ്രിയ അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. തുടർന്ന് ഗൗതം മേനോന്റെ
വേട്ടയാട് വിളയാട് എന്ന സിനിമയിൽ ഒരു ഗാനം പാടി. ഇതിന് ശേഷം ഇദ്ദേഹത്തിന്റെ തന്നെ പച്ചൈക്കിളി മുത്തുച്ചരം എന്ന സിനിമയിലും അഭിനയിക്കുകയുണ്ടായി.

തമിഴിലാണ് ആൻഡ്രിയ കൂടുതൽ തിളങ്ങിയത്. മലയാളത്തിൽ അഭിനയിച്ച അന്നയും റസൂലും, ലോഹം എന്നി ചിത്രങ്ങളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. തമിഴിൽ വടചെന്നൈ, അവൾ, തരമണി, മങ്കാത്ത തുടങ്ങിയ സിനിമകളിൽ നടിയുടെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയിൽ ഉൾപ്പെടും. വട ചെന്നൈയിലെ വേഷം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.

തമിഴിൽ കമൽഹാസനൊപ്പം അഭിനയിച്ച ഉത്തമ വില്ലൻ, വിശ്വരൂപം എന്നീ സിനിമകൾ വൻ ഹിറ്റായി. ആയിരത്തിൽ ഒരുവൻ എന്ന സിനിമയിലെ ആൻഡ്രിയയുടെ കഥാപാത്രവും വ്യത്യസ്തമായിരുന്നു. മലയാളത്തിൽ അന്നയും റസൂലും, ലോഹവും കൂടാതെ ലണ്ടൻ ബ്രിഡ്ജ്, എന്ന സിനിമയിലും ആൻഡ്രിയ അഭിനയിച്ചിട്ടുണ്ട്.

തുടർന്ന് നല്ല സിനിമകൾ വരാഞ്ഞതിനാലാണ് വീണ്ടും മലയാളത്തിൽ അഭിനയിക്കാതിരിക്കുന്നതെന്നും ആൻഡ്രിയ നേരത്തെ പറഞ്ഞിരുന്നു.. അതേ സമയം തികച്ചും സ്വകാര്യ ജീവിതം നയിക്കുന്ന ആൻഡ്രിയയെ ഗോസിപ്പ് കോളങ്ങളിൽ അങ്ങനെ കാണാറില്ല. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം.

ഇപ്പോൾ ഇതാ തനിക്ക് 11 വയസ്സുള്ളപ്പോൾ നേരിടേണ്ടി വന്ന ഒരു ലൈം ഗി ക അ തി ക്ര മ ത്തെ കുറിച്ച് താരം തുറന്നു പറഞ്ഞത് വൈറലായിരിക്കുകയാണ്. ‘ഞാൻ ഇതുവരെ രണ്ടു തവണയേ ബസിൽ യാത്ര ചെയ്തിട്ടുള്ളൂ. ചെന്നൈയിൽ നിന്ന് കുടുംബമായി ഞങ്ങൾ വേളാങ്കണ്ണിക്ക് പോവുകയായിരുന്നു. അപ്പോഴാണ് ആ സംഭവം നടന്നത് എന്നാണ് ആൻഡ്രിയ പറഞ്ഞിരിക്കുന്നത്.

അച്ഛനും ഇരിപ്പുണ്ട് എന്നാൽ കുറെ സമയം കഴിഞ്ഞപ്പോൾ ആരുടെയോ കൈ തന്റെ ശരീരത്തിലേക്ക് ഇഴഞ്ഞു കയറി. പെട്ടെന്ന് ആ കൈ എന്റെ ടിഷർട്ടിന്റെ അകത്തേക്ക് കയറി. എനിക്ക് തോന്നി ആദ്യം അച്ഛന്റെ കൈ ആയിരിക്കുമെന്ന്. അച്ഛന്റെ കൈ അപ്പോൾ അദ്ദേഹത്തിന്റെ മടിയിലാണ്. എന്നാൽ പിന്നീടാണ് അദ്ദേഹത്തിന്റെ മടിയിൽ തന്നെ ഉണ്ട് എന്ന് എനിക്ക് മനസ്സിലായത്.

അതോടെ അച്ഛൻ അല്ല എന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. എന്നാൽ അച്ഛനോട് ഇത് പറയാനുള്ള ധൈര്യം എനിക്ക് ഉണ്ടായില്ല. കാരണം ഞാൻ പറഞ്ഞാൽ അദ്ദേഹം പ്രതികരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാൻ വളർന്നുവന്ന സമൂഹം അങ്ങനെയായിരുന്നു. അതുകൊണ്ടു തന്നെ ഞാനിത് ആരോടും പറഞ്ഞില്ല’ – താരം പറയുന്നു.

‘പിന്നീട് എനിക്ക് ബസ്സിൽ യാത്ര ചെയ്യുന്നത് ഇഷ്ടമായിരുന്നില്ല. എനിക്ക് യാത്ര ചെയ്യാതിരിക്കാൻ സാധിക്കും. എനിക്ക് ആ സാഹചര്യമുണ്ട്. അവിടെ യാത്ര ചെയ്യേണ്ടി വരുന്നവരുണ്ട്. അവർ ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരികയും ചെയ്യാറുണ്ടെന്നും താരം പറയുന്നു. അത് ഓർക്കുമ്പോൾ എനിക്ക് സങ്കടം തോന്നാറുണ്ട്’ – ആൻഡ്രിയ പറയുന്നു.