ജെയ്ക് സി തോമസിനു മുട്ടൻ പണി, അടിവേരു തോണ്ടും, മോദിയെ നരാധമൻ എന്ന് വിളിച്ചത്

പുതുപ്പള്ളിയിൽ മൽസരിച്ച് ജെയ്ക് സി തോമസിന്‌ കുരുക്ക് മുറുക്കി ബിജെപി കേന്ദ്ര നേതൃത്വം. നരേന്ദ്ര മോദിയേ നരാധമൻ എന്ന് വിളിച്ച ഇയാളേ ജയിലിൽ അടയ്ക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വൻ നീക്കം. ജെയ്ക് സി തോമസിനെതിരെ ഇപ്പോൾ നിയമനടപടി ആരംഭിച്ചിരിക്കുകയാണ്.

ബിജെപി നേതാവ് ഡോ. ആർ ബാലശങ്കറാണ് ജെയ്ക് സി തോമസിന്റെ വിവിധ പ്രസ്താവനയ്ക്കെതിരെ നിയമനടപടി ആരംഭിച്ചിരിക്കുന്നത്. ജെയ്ക് സി തോമസിന്‌ വക്കിൽ നോട്ടീസ് അയച്ചിരിക്കുകയാണ്. ഒരാഴ്ചയ്ക്കകം വിവാദമായ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാത്ത പക്ഷം സിവിൽ കേസും ക്രിമിനൽ കേസും ജെയ്ക് സി തോമസിന്റെ പേരിൽ നടത്തും.

ഇത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ആപൽക്കരമാണ്. ജെയ്ക് സി തോമസിന്റെ രാഷ്ട്രീയ ഭാവിയിൽ വലിയ കരിനിഴൽ വീഴ്ത്തും ഇത് എന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ജെയ്ക് സി തോമസിന്റെ സാമ്പത്തിക ഇടപാടുകൾ ഇതെല്ലാം അന്വേഷണ വിധേയമാക്കുവാനുള്ള സാധ്യതയുണ്ട്.

ജെയ്ക് സി തോമസിന് റിസോർട്ട് ഇടപാടുകളുണ്ടെന്നും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ ജെയ്ക്കിന്റെ പേരിലുണ്ടെന്ന് നേരത്തെ പുറത്തുവന്നിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ എങ്ങനെയാണ് ജെയ്ക് സി തോമസ് ഇത്ര സ്വത്ത് സമ്പാതിച്ചത്. ഇതെല്ലാം ഇപ്പോൾ ആന്വേഷണ വിധേയമാകും എന്നാണ് റിപ്പോർട്ട്.