കത്ത് വിവാദം; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കാതെ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം. കത്ത് വിവാദത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കാതെ ക്രൈംബ്രാഞ്ച്. ശിനിയാഴ്ചയും അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ക്രൈംബ്രാഞ്ച് യൂണിറ്റ് എസ്പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ക് ദര്‍വേഷ് പറഞ്ഞു. റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഡിജിപിക്ക് കൈമാറും. തുടര്‍ന്ന് കേസ് എടുത്ത് അന്വേഷണം നടത്തുവനാണ് ക്രൈംബ്രാഞ്ച് നീക്കം.

വിവാദ കത്ത് വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി കെഇ ബൈജുവിനെ സ്ഥലം മാറ്റിയിരുന്നു. ഇദ്ദേഹത്തിന് ഐപിഎസ് ലഭിച്ചതിനാലാണ് മാറ്റമെന്ന് പോലീസ് പറയുന്നു. പകരം എസ്പി റെജി ജേക്കബിനെ നിയമിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായി റെജി വെള്ളിയാഴ്ച ചുമതലയേറ്റു.

കത്ത് കണ്ടെത്തുവാന്‍ കഴിഞ്ഞില്ലെന്നും കത്ത് നശിപ്പിച്ചിരിക്കാം എന്നുമാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനത്തില്‍ തന്നെയാണ് വിജിലന്‍സും. കോര്‍പറേഷനിലെ രണ്ട് ജീവനക്കാരില്‍ നിന്നും കൂടി വിജിലന്‍സ് മൊഴി എടുത്തു.