കത്ത് വിവാദം;യോഗം വിളിച്ച് എംബി രാജേഷ്

തിരുവനന്തപുരം. കത്ത് വിവാദത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറായി സര്‍ക്കാര്‍. തിങ്കളാഴ്ച വൈകിട്ട് നാലിനാണ് യോഗം. തദ്ദേശ മന്ത്രി എംബി രാജേഷിന്റെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. സമരം ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ ജില്ലാ അധ്യക്ഷന്‍മാര്‍ യോഗത്തില്‍ പങ്കെടുക്കും. മേയര്‍ ആര്യ രാജേന്ദ്രന്റെയും ഡിആര്‍ അനിലിന്റെയും വിവാദ കത്തുകളാണ് മുമ്പ് പുറത്ത് വന്നത്.

സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനായിരുന്നു ഇരുവരും കത്ത് നല്‍കിയത്. അതേസമയം കത്ത് വ്യാജമാണെന്നാണ് മേയര്‍ പറയുന്നത്. കത്ത് വിവാദത്തെ തുടര്‍ന്നുള്ള പ്രതിഷേധം ഒരു മാസം പിന്നിട്ടതോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്. സിപിഎം നേതാക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് കത്ത് പുറത്തായത്.