വിവാഹം കഴിഞ്ഞാല്‍ സിനിമയില്‍ മൂല്യം കുറയുമെന്ന് തോന്നിയിട്ടില്ല- ലിജോ മോള്‍

മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടിയാണ് ലിജോ മോള്‍ ജോസ്. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രം മഹേഷിന്റെ പ്രതികാരത്തിലൂടെയായിരുന്നു ലിജോ മോള്‍ അഭിനയരംഗത്തേക്ക് എത്തുന്നത്. ആദ്യ ചിത്രത്തിലെ പ്രകടനം തന്നെ മികച്ചതാക്കുവാന്‍ ലിജോ മോള്‍ക്ക് കഴിഞ്ഞു.

തമിഴില്‍ സൂര്യ ചിത്രം ജയ്ഭീമിലെ പ്രകടനമാണ് ലിജോ മോള്‍ക്ക് തമിഴിലും വലിയ തോതിലുള്ള ആരാധകരെ സമ്മാനിച്ചത്. സെങ്കീണി എന്ന ആദിവാസി സ്ത്രീയായി ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് ലിജോ മോള്‍ നടത്തിയത്. ഇപ്പോള്‍ വിവാഹശേഷമുള്ള സിനിമ ജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ലിജോ മോള്‍.

ഒരിക്കലും സിനിമയിലേക്ക് എത്തുമെന്ന് താന്‍ കുരുതിയില്ല. എല്ലാം വളരെ പെട്ടന്നാണ് സംഭവിച്ചതെന്ന് ലിജോ മോള്‍ പറയുന്നു. തന്റെ സുഹൃത്ത് മഹേഷിന്റെ പ്രതികാരത്തിലേക്കുള്ള കാസ്റ്റിങ് കോള്‍ കണ്ട് അയക്കുവാന്‍ പറയുകയായിരുന്നു. പിജിക്ക് പഠിക്കുന്ന സമയത്താണ് സിനിമയില്‍ അവസരത്തിനായി നോക്കിയതെന്നും ലിജോ മോള്‍ പറഞ്ഞു.

വിവാഹം കഴിഞ്ഞാല്‍ സിനിമയില്‍ മൂല്യം കുറയുമെന്ന് പറയുന്നത് ശരിയല്ല. ആദ്യ ചിത്രത്തില്‍ അഭിനയിക്കുവാന്‍ എത്തിയപ്പോള്‍ ദിലീഷേട്ടന്‍ പറഞ്ഞുതന്ന കാര്യങ്ങള്‍ തന്നെയാണ് ഇപ്പോഴും ചെയ്യുന്നതെന്നും ലിജോ മോള്‍ പറയുന്നു. ജയ്ഭീമിന് ശേഷം മലയാളത്തില്‍ നിന്ന് നിരവധി വേഷങ്ങള്‍ തേടിവരുന്നുണ്ട്.

വിവാഹം കഴിഞ്ഞെന്ന് കരുതി സിനിമയില്‍ നിന്നും പോകുന്നില്ല. വിവാഹം കഴിഞ്ഞാല്‍ സിനിമ രംഗത്ത് മൂല്യം കുറയുമെന്ന് കരുതിയിട്ടില്ല. അഭിനയത്തില്‍ ഭര്‍ത്താവ് അരുണ്‍ പിന്തുണയാണ് നല്‍കുന്നത്. സ്വന്തമായി സിനിമ നിര്‍മ്മിക്കുവാനുള്ള ഒരുക്കത്തിലാണ് അരുണ്‍ എന്നും. സിനിമയില്‍ നിന്നും മോശം അനുഭവം ഇതുവരെയുണ്ടായിട്ടില്ലെന്നും ലിജോ മോള്‍ പറയുന്നു.