റേഷൻ കടയിലെ ഗോതമ്പ് പൊടിയിൽ പുഴുക്കൾ,മുൻഗണന വിഭാഗത്തിനാണ്‌ പുഴു അടങ്ങിയ പൊടി

തൃശ്ശൂർ . റേഷൻ കടയിൽ നിന്നും വിതരണം ചെയ്ത ഭക്ഷ്യധാന്യത്തിൽ പുഴുക്കൾ. ചേലക്കര കിള്ളിമംഗലം റേഷൻ കടയിൽ കഴിഞ്ഞ ദിവസം വിതരണം ചെയ്ത ഗോതമ്പ് പൊടിയിലാണ് ജീവനുള്ള പുഴുക്കളെ കണ്ടെത്തുന്നത്.

ശനിയാഴ്ചയാണ് ചേലക്കര കിള്ളിമംഗലം സ്വദേശിനി ശാന്ത റേഷൻ കടയിൽ നിന്ന് ഗോതമ്പ് പൊടി വാങ്ങുന്നത്. ഞായറാഴ്ച രാവിലെ ഗോതമ്പ് പൊടി അരിച്ചു നോക്കുമ്പോഴാണ് ജീവനുള്ള പുഴുക്കളെ കാണുന്നത്. ഒപ്പം വാങ്ങിയ രണ്ടു പാക്കറ്റുകൾ കൂടി പരിശോധിച്ചപ്പോൾ അതിലും നിറയെ പുഴുക്കൾ തന്നെ.

മുൻഗണന വിഭാഗത്തിന് വിതരണം ചെയ്ത കേരള സർക്കാർ സപ്ലൈകോ ഫോർട്ടിഫൈഡ് ആട്ട എന്ന പേരിലുള്ള സമ്പൂർണ്ണ ഗോതമ്പ് പൊടിയിലാണ് പുഴുക്കൾ ഉള്ളത്. കിള്ളിമംഗലത്തെ റേഷൻ കടയിൽ നിന്ന് ഗോതമ്പ് വാങ്ങിയ മുൻഗണ വിഭാഗത്തിൽപ്പെട്ട ആളുകൾക്കെല്ലാം ഗോതബ് പൊടിയിൽ നിന്ന് പുഴുക്കളെ കിട്ടിയിട്ടുണ്ട്.

ഗുണനിലവാരമില്ലാത്ത ഗോതമ്പ് പൊടിയാതിനാലാണ് പുഴു കേറാൻ ഇടയാക്കിയതെന്നാണ് ആക്ഷേപം ഉണ്ടായിരിക്കുന്നത്. പാക്കറ്റിൽ അടയാളപ്പെടുത്തിയ തീയതിയും മാഞ്ഞു പോയ അവസ്ഥയിലാണ്. നിരവധിപ്പേർ പരാതിയുമായി രംഗത്തെത്തുന്നുണ്ടെങ്കിലും ഭയം മൂലം പരാതിപ്പെടാൻ ആരും തയ്യാറാവുന്നില്ല. ശനിയാഴ്ച ആയതിനാൽ നിരവധിപ്പേരാണ് റേഷൻ കടയിൽ നിന്ന് ഗോതമ്പ് വാങ്ങിയിരുന്നത്.