വിശക്കുന്നവർക്ക് ഒരു ലോഡ് പൊതികൾ, തെക്കിന്റെ കാവിപട സൂപ്പർ, പിസി ജോർജ് ആക്ടീവ്

തെക്കിന്റെ കാവിപട ആയിരങ്ങൾക്ക് അന്നദാനം നടത്തുന്നു.മാധവ സേന തന്നെയാണ്‌ മനുഷ്യ നന്മക്ക് ആധാരം എന്ന് തെക്കിന്റെ കാവി പട തളിയിക്കുകയാണ്‌. കൊല്ലം ജില്ലയിൽ തെക്കിന്റെ കാവി പട നടത്തിയ അന്നദാനം ബിജെപി നേതാവ് കൂടിയായ പി സി ജോർജ് ഉല്ഘാടനം ചെയ്തു.കക്കാനും മുക്കാനും തല്ലാനും കൊല്ലാനും ഒക്കെ രാഷ്ട്രീയക്കാരുടെ യുവജന പ്രസ്ഥാനം നടക്കുമ്പോഴാണ്‌ ഒരു പറ്റം യുവാക്കൾ കാവിയുടെ തിളക്കത്തിൽ സേവനം ചെയ്യുന്നത്.

ആരും മുന്നോട്ട് വെക്കാത്ത ആശയങ്ങളാണ് ഈ കൂട്ടായ്മ മുന്നോട്ട് വെയ്ക്കുന്നത്. തെരുവിൽ അലഞ്ഞ് തിരുയുന്നവരെ ചേർത്ത് പിടിക്കുന്നു. എത്ര പ്രശംസിച്ചാലും അവരുടെ പ്രവർത്തികൾക്ക് മതിയാവില്ല. ഒരോ നവ മാധ്യമ സംഘടനകളും ഇത്തരത്തിൽ പ്രവർത്തിക്കണം എന്നാണ് തന്റെ ആ​ഗ്രഹംമെന്നും പിസി ജോർജ്. ‌

നിരന്തരം സേവനപാതയിൽ ഒരു കൂട്ടായ്മ, തെക്കിന്റെ കാവിപ്പടയെന്ന കൂട്ടായ്മയാണ് സംസ്ഥാന തലത്തിൽ ഇടവേളകളില്ലാതെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി പൊതുരംഗതത്തുള്ളത്. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ തെരുവ് ജീവിതങ്ങൾക്ക് വിപുലമായ വിഭവങ്ങളോടെ ഭക്ഷണപ്പൊതി വിതരണം ചെയ്തത്. പരിപാടി പിസി ജോർജ് ഉത്ഘാടനം ചെയ്ത് സംസാരിച്ചു. നവമാധ്യമ ഇടങ്ങളിൽ നിരവധി പ്രശംസകളാണ് കൂട്ടായ്മയെ തേടി എത്തിയത്. കൂട്ടായ്മയുടെ അമരക്കാരായ സൂരജ് പുനലൂർ, അനൂപ് കേരളപുരം, അഭിഷേക് മുണ്ടക്കൽ എന്നിവർ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.