കടുവ ചത്ത സംഭവം; വനംവകുപ്പ് ചോദ്യം ചെയ്ത നാട്ടുകാരൻ തൂങ്ങിമരിച്ചു

വയനാട്. അമ്പലവയലിൽ കടുവയെ ചത്ത നിലയിൽ ആദ്യം കണ്ടയാൾ തൂങ്ങി മരിച്ച നിലയിൽ. അമ്പുകുത്തി നാല് സെന്റ് കോളനിയിലെ ചീര കർഷകനായ കുഴിവിള ഹരികുമാർ (56) ആണ് മരിച്ചത്. അമ്പുകുത്തിയിൽ കടുവയെ ചത്ത നിലയിൽ ആദ്യം കണ്ടതിനെ തുടർന്ന് വനംവകുപ്പ് ഹരികുമാറിനെ ഇടയ്ക്കിടയ്ക്ക് ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

മേപ്പാടി റേഞ്ച് ഓഫിസിലേക്ക് പലതവണ ഹരികുമാറിനെ വിളിച്ചുവരുത്തിയിരുന്നു. ഇതേ തുടർന്നുണ്ടായ മാനസിക വിഷമത്തിലാണ് ആത്മഹത്യയെന്ന് കുടുംബം ആരോപിക്കുന്നു. ഹരികുമാറിനെ കേസിൽ കുടുക്കുമെന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും ഭർത്താവ് മാനസിക പിരിമുറുക്കത്തിലായിരുന്നുവെന്നും ഭാര്യ ഉഷ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ദേശീയ പാത ഉപരോധിക്കുകയാണ്.