ജനവാസകേന്ദ്രത്തില്‍ എത്തിയ പുലിയെ നാട്ടുകാർ കല്ലെറിഞ്ഞ് കൊന്നു. – വീഡിയോ

 

വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രത്തിലേക്കിറങ്ങുന്നത് ഇപ്പോൾ നിത്യ സംഭവങ്ങള്‍ ആയി മാറിക്കഴിഞ്ഞു. ഓരോ ദിവസം കഴിയുന്തോറും വന്യ മൃഗ ഭീതി വര്‍ധിച്ച് വരികയാണ്. കാട്ടാനകളാണ് കൂടുതലായും ഭീഷണി ഉണ്ടാക്കുന്നത്. അടുത്തകാല ത്തായി പുലിയുടെയും കടുവയുടെയും ആക്രമണത്തില്‍ മനുഷ്യജീവന്‍ നഷ്ടപ്പെട്ട നിരവധി സംഭവങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മനുഷ്യൻ വനത്തിലേക്ക് കടന്നുകയറ്റം വർധിച്ചതോടെ വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളില്‍ തേടി ഇറങ്ങാന്‍ തുടങ്ങി.

ഇപ്പോള്‍ ഇതാ ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ പുലിയെ നാട്ടുകാര്‍ ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. ഉത്തരാഖണ്ഡില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. മോഹന്‍ സി എച്ച് പര്‍ഗേന്‍ ഐഎഫ്എസ് ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ മുകളിലേക്ക് കയറിയ പുലിയെ കല്ലെറിഞ്ഞും മറ്റും താഴേക്ക് തവീഴ്ത്തുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.