മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം, ലോകായുക്ത തുടർ വാദം കേൾക്കുന്നത് ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി

തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം സംബന്ധിച്ച കേസ് വാദം കേള്‍ക്കുന്നതിനായി ഓഗസ്റ്റ് ഏഴിലേക്ക് ലോകായുക്ത മാറ്റി. കേസിന്റെ സാധുത സംബന്ധിച്ച് ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് ഒരു വര്‍ഷം മുമ്പ് കൈക്കൊണ്ട തീരുമാനം വീണ്ടും ഫുള്‍ ബെഞ്ചിന് വിട്ട നടപടി ചോദ്യം ചെയ്ത് പരാതിക്കാരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

കേസ് മാറ്റിവയ്ക്കണമെന്ന ഹര്‍ജിക്കാരന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ചീഫ് ജസ്റ്റിസ് സ്ഥാനം ഒഴിഞ്ഞതിനാല്‍ ഹര്‍ജി പരിഗണിച്ചിട്ടില്ല. ഹര്‍ജിക്കാരന്റെ അഭിഭാഷകന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്‌ക്കാരചടങ്ങില്‍ പങ്കെടുക്കേണ്ടത് കൊണ്ട് കേസ് മാറ്റിവയ്ക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.