അവള്‍ എന്നില്‍ നിന്നും മാറി പഴയ കാമുകന്റെ ശ്രദ്ധ ക്ഷണിച്ചു തുടങ്ങി, ദിയക്കെതിരെ കാമുകന്‍

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ഷണകുമാര്‍. കൃഷ്ണകുമാറും മക്കളും മലയാളികള്‍ക്ക് സുപരിചിതരാണ്. പെണ്‍മക്കളും അച്ഛനും സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. തിരുവനന്തപുരം സ്വദേശി ആണെങ്കിലും വിദേശത്ത് ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ജെവിന്‍ എന്ന യുവാവും ആയി ദിയ പ്രണയത്തിലായിരുന്നുവെന്ന കാര്യം ആരാധകര്‍ക്ക് അറിയാവുന്ന കാര്യമാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിട്ടപുമുണ്ട്. എന്നാല്‍ പ്രണയം തകര്‍ന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ യുവാവ്. ഇത് വ്യക്തമാക്കിയുള്ള എന്ന് വെളിപ്പെടുത്തി ജെവിന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുക ആണ്. തങ്ങള്‍ ബ്രേക്ക് അപ്പ് ആയി എന്നും അതിനുള്ള കാരണം താരം പറയുന്നു.

തന്റെ സ്വകാര്യ ജീവിതം ഇന്‍സ്റ്റയില്‍ പങ്കു വെക്കുന്നത് ചീപ്പാണ് എന്ന് അറിയാം. പക്ഷെ ഇത് ചെയ്‌തേ പറ്റുള്ളൂ. താന്‍ ചതിച്ചു എന്നാണ് ദിയ എല്ലാവരോടും പറയുന്നത്. എന്നാല്‍ അത് ശരിയല്ല. ദിയയെ വിവാഹം കഴിക്കണം എന്ന അഗ്രഹത്തോടെ ആണ് സ്‌നേഹിച്ചത്. പക്ഷെ എനിക്ക് അറിയില്ലായിരുന്നു. അവള്‍ക്ക് അവളുടെ പഴയ ബോയി ഫ്രണ്ടിനെ കിട്ടാന്‍ വേണ്ടി ഉള്ള കരുവാക്കുക ആയിരുന്നു എന്ന്. അയാളെ അസൂയപ്പെടുത്തുക അതിന് വേണ്ടി ആണ് ഞാനും ആയി ഉള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തത്. അവള്‍ക്കൊപ്പം ചിത്രങ്ങള്‍ ഇടാനും മറ്റും നിരന്തരം അവള്‍ എന്നെ നിര്‍ബന്ധിച്ചിരുന്നു.

ഞാന്‍ അവളില്‍ നിന്നും അകന്നു എന്ന് തോന്നിയപ്പോള്‍ അവള്‍ അടുക്കാന്‍ നോക്കി. ഞങ്ങള്‍ വീണ്ടും ആദ്യം മുതല്‍ തുടങ്ങി. എന്നാല്‍ എനിക്ക് തിരക്കേറി വരുക ആയിരുന്നു. വീക്കെന്‍ഡ് പോലും ജോലി ഉള്ളതായി മാറി. അതോടെ അവള്‍ എന്നില്‍ നിന്നും മാറി പഴയ കാമുകന്റെ ശ്രദ്ധ ക്ഷണിച്ചു തുടങ്ങി. ഒരു കാര്യം നിങ്ങള്‍ മനസിലാക്കണം അവസാനം ഞാന്‍ ഇന്ത്യയില്‍ വന്നപ്പോള്‍ അവള്‍ക്ക് ഒരു സര്‍പ്രൈസ് സമ്മാനവും ഏറെ ഇഷ്ടമുള്ള ചോക്കോലെറ്റും സമ്മാനിച്ചിരുന്നു.

ഒരു മണിക്കൂറോളം ആണ് ഡ്രൈവ് ചെയ്തു അവളെ കാണാന്‍ ആയി ഒരു റിസോര്‍ട്ടില്‍ എത്തിയത്. സഹോദരന്‍ ഗുരുതരാവസ്ഥയില്‍ കിടക്കുമ്‌ബോള്‍ ആയിരുന്നു. എന്നിട്ടും അവള്‍ എന്നെ ചതിച്ചു. എന്നിട്ടും അവള്‍ മനസിലാക്കിയില്ല എനിക്ക് അവള്‍ എന്തൂരം പ്രിയപ്പെട്ടത് ആണെന്ന്. അവള്‍ക്ക് കുറച്ചു കാലത്തേക്ക് മതി ഒരാള്‍. സോഷ്യല്‍ മീഡിയയില്‍ ജീവിക്കുന്നവര്‍ക്ക് അവരുടെ ഇമേജ് സംരക്ഷിച്ചേ പറ്റൂ..അതിനു വേണ്ടി അവര്‍ എന്തും ചെയ്യും. എന്നാല്‍ അവര്‍ എന്നെ അതിലേക്ക് വലിച്ചിഴക്കരുത് എന്നും ജെവിന്‍ പറയുന്നു. ദിയ വലിയ കുഴികളില്‍ വീഴാതെ ഇരിക്കട്ടെ.. ഞാന്‍ ജീവിതത്തിലേക്ക് ഇനിയും മുന്നോട്ട് പോകും. എനിക്ക് എന്റെ ഇഷ്ടങ്ങളും സ്വപ്നങ്ങളും ഉണ്ട്. തുടര്‍ന്ന് തങ്ങള്‍ മ്യൂച്ചല്‍ അണ്ടര്‍സ്റ്റാന്റിംഗില്‍ ആണ് പിരിഞ്ഞത് എന്നും അവള്‍ക്ക് 22 വയസ്സ് മാത്രം ആണ് പ്രായം ഉള്ളത് എന്നും അവളെ ആരും പോസ്റ്റില്‍ പോയി ചീത്ത വിളിക്കരുത് എന്നും ജെവിന്‍ കുറിച്ചു.