മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവരും നടപടിക്ക് ബാധകം,കോടിയേരി കുടുംബത്തേ തള്ളി,ജോൺ ബ്രിട്ടാസും കുരുക്കിൽ

സി.പി.എമ്മിൽ കൊള്ളിയാൻ മിന്നിച്ച് എം.എ ബേബി.തെറ്റ് ചെയ്തവർ അനുഭവിക്കണം എന്നും .കോടിയേരി പിണറായി മാർക്കെതിരെ ഒളിയമ്പുമായി എം.എ ബേബി പാർട്ടി നിലപാട് വ്യക്തമാക്കി.മുഖ്യമന്ത്രിയുടെ ഓഫീസ് ആയാലും തെറ്റു ചെയ്തവർ നടപടിക്കും കേസിനും ബാധകമാണ്‌ എന്നാണ്‌ പറഞ്ഞിരിക്കുന്നത്.ഇതോടെ ജോൺ ബ്രിട്ടാസിനെയും ലക്ഷ്യം വയ്ക്കുന്നു.പാർട്ടിയുടെ പോളിറ്റ് ബ്യൂറോയും മുഖ്യമന്ത്രിയേ കൈവിടുകയാണ്‌.

മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിച്ചവർക്ക് കേസ് നടപടികൾ ബാധകമാണ്‌ എന്നും പാർട്ടി ബന്ധുക്കൾക്കും ഉദ്യോഗസ്ഥർക്കും ഇത് ബാധകം എന്നും എം.എ ബേബി.സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായ എം.എ ബേബി പാർട്ടി നയം വ്യക്തമാക്കിയിരിക്കുന്നു. ഉപ്പു തിന്നവർ വെള്ളം കുടിക്കും എന്നു തന്നെയാണ്‌ ഉന്നതനായ നേതാവിന്റെ ചാട്ടുളി പ്രയോഗം.പിണറായിയെ പേരുടുത്ത് പറയാതെ മുഖ്യമന്ത്രിയുടെ ഓഫീസ് എന്നാണ്‌ പറയുന്നത്.

എം.എ ബേബിയുടെ ഫേസ്ബുക്ക് പേജിലാണ്‌ ആർക്കെല്ലാം സ്വർണ്ണ കടത്ത് കേസ് ബാധകം എന്ന് കൃത്യമായി പാർട്ടി നയം നിർവചിച്ചത്. ഫേസ്ബുക്ക് പേജിൽ എഴുതിയത് ഇപ്രകാരം…‘ ഏതെങ്കിലും ഉദ്യോഗസ്ഥരോ പാർടിക്കു പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടിൽ പെട്ടിട്ടുണ്ടെങ്കിൽ അവരതിൻറെ ഭവിഷ്യത്ത് നേരിടുകതന്നെവേണം. ഇത് മുഖ്യമന്ത്രിയുടെ ഓഫീസിൽപ്രവർത്തിച്ചവർക്കും പാർട്ടിനേതൃത്വത്തിലുള്ളവരുടെഉറ്റബന്ധുക്കൾക്കും ബാധകമാണ്.

അതായത് ഇതിൽ 4 കാര്യങ്ങൾ ഉണ്ട്.1)തെറ്റ് ചെയ്ത ഉദ്യോഗസ്ഥർ അനുഭവിക്കട്ടേ.അവർ നടപടി നേരിടണം.2)പാർട്ടിക്ക് പുറത്തുള്ളവർ അനുഭവിക്കട്ടേ..അവർ തെറ്റു ചെയ്താൽ നടപടികളേ നേരിടണം.3) മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിച്ചവർക്കും നടപടികളും കേസും ബാധകം.അതായത് ആരാണ്‌ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉപദേശം നല്കി പ്രവർത്തിച്ചവർ.അതിൽ പ്രധാനി ജോൺ ബ്രിട്ടാസ് തന്നെ.മാധ്യമ ഉപദേഷ്ടാവും പാർട്ടി ചാനൽ നടത്തിപ്പ് കാരനും.കൂടാതെ സമ്പത്ത് അടക്കം ഉള്ള മറ്റ് ഉപദേശികളും.മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉള്ളവരെ എം.എ ബേബി തള്ളി പറഞ്ഞത് ഏറെ ശ്രദ്ധേയമാണ്‌.

എം.എ ബേബി നാലാമത് പ്രയോഗിച്ച ആയുധമാണ്‌ അണുവായുധം എന്നു പറയാവുന്നത്.പാർട്ടി സിക്രട്ടറി കോടിയേരിയുടെ കുടുംബത്തേ തള്ളി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽപ്രവർത്തിച്ചവർക്കും പാർട്ടിനേതൃത്വത്തിലുള്ളവരുടെഉറ്റബന്ധുക്കൾക്കും നടപടി ബാധകമാണ്‌ എന്ന് പറയുമ്പോൾ ബിനീഷ് കോടിയേരിയേയും കോടിയേരി ബാലകൃഷ്ണനേയുമാണ്‌ ലക്ഷ്യം വയ്ക്കുന്നത്.അതികായകരുടെ ചിറകുകൾക്കെതിരെ തന്നെയാണ്‌ മാർക്സിസ്റ്റ് ദാർശനികനും പാർട്ടി ബുദ്ധി കേന്ദ്രവുമായ എം.എ ബേബി ഉന്നം വയ്ക്കുന്നത്.പിനറായിക്ക് ശേഷം മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കുന്ന എസ്.ആർ.പിയെ തള്ളി ആ സ്ഥാനത്തേക്ക് തനിക്ക് വരാനുള്ള നീക്കമാണോ ഇതെന്ന് പോലും സംശയിക്കുന്നു

നീണ്ട ഫേസ്ബുക്ക് പോസ്റ്റിൽ ഇടയിൽ ഒളിപ്പിച്ചായിരുന്നു തനിക്ക് പറയാനുള്ള പാരഗ്രാഫ് എം.എ ബേബി പറഞ്ഞ് വയ്ച്ചത്.പറയാൻ വെമ്പുന്ന മനസ്.നേരിട്ട് പറഞ്ഞാൽ പിണറായി പിടിക്കും,കണ്ണൂർ കാർ വെട്ടും.അതിനാൽ നീണ്ട പോസ്റ്റിനിടയിൽ ഒളിപ്പിച്ച് പറയാനുള്ളത് പറഞ്ഞ് വയ്ച്ചു.