എം വി നികേഷ് കുമാർ സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ എടുത്തു

എം വി നികേഷ് കുമാറിനേ സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ എടുത്തു. റിപോർട്ടർ ചാനലിൽ നിന്നും ഒഴിവായി മുഴുവൻ സമയം സി.പി.എം പ്രവർത്തകൻ ആകാൻ ആയിരുന്നു നികേഷ് കുമാറിന്റെ തീരുമാനം. അതിനായി മാധ്യമ പ്രവർത്തനവും ഉപേക്ഷിച്ചു

ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചശേഷം പൂർണമായും സി.പി.എമ്മിൻ്റെ പ്രവർത്തനങ്ങളിൽ നികേഷ് കുമാറുണ്ടെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു.

സി.പി.എമ്മിന്റെ ശത്രുവും പാർട്ടി ഇടപെട്ട് ഏറെ തവണ ആക്രമിക്കുകയും വധ നീക്കം വരെ നടത്തിയ എം വി രാഘവന്റെ മകൻ കൂടിയാണ്‌ നികേഷ് കുമാർ. നിയമ സഭാ തിരഞ്ഞെടുപ്പിൽ നികേഷ് മൽസരിച്ചപ്പോൾ മാധ്യമ പ്രവർത്തനം ഉപേക്ഷിക്കുകയോ റിപോർട്ടർ ചീഫ് എഡിറ്റർ പദവി രാജിവയ്ക്കുകയോ ചെയ്തില്ല

അന്ന് മുതൽ സി.പി.എമ്മിൽ പ്രവർത്തിക്കുമ്പോൾ തന്നെ ടി വിയിലും തുടർന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനു വേണ്ടി പല കവല മീറ്റീങ്ങുകളിലും എം വി നികേഷ് കുമാർ പ്രസംഗിക്കാൻ പോയിരുന്നു

അതായത് മാധ്യമ പ്രവർത്തകനായി സി.പി.എം കാരനായിരുന്നു ഒരു പതിറ്റാണ്ടായി ഇദ്ദേഹം. റിപോർട്ടറിൽ ഇദ്ദേഹത്തിന്റെ പ്രവർത്തനവും ചർച്ചകളും തന്നെ സി.പി.എം കാരനെ പോലെ ആയിരുന്നു. അതിനാൽ തന്നെ ഒരു മാധ്യമ പ്രവർത്തകൻ എങ്ങിനെ ആകരുത് എന്നതിന്റെ ഉദാഹരണമാണ്‌ നികേഷ് എന്നും വിമർശനം വന്നു

എം.വി. നികേഷ് കുമാർ സി.പി.എം. ജില്ലാ കമ്മിറ്റി യിൽ പ്രത്യേക ക്ഷണിതാവാകും.2016-ലെ നി യമസഭാ തിരഞ്ഞെടുപ്പിൽ അഴിക്കോട്ട് മത്സരിച്ചിരു ന്നെങ്കിലും കെ.എം. ഷാജിയോട് പരാജയപ്പെട്ടു. രാ ഷ്ടീയത്തിലേക്ക് മടങ്ങുമെന്ന് കഴിഞ്ഞ ദിവസം പ്ര ഖ്യാപിച്ച നികേഷ് താമസം ബർണശ്ശേരിയിലെ വീട്ടി ലേക്ക് മാറ്റിയിട്ടുണ്ട്.

പാലക്കാട് സീറ്റ് നല്കുന്നതിൽ എതിർപ്പ്

നികേഷ് കുമാറിനു പാലക്കാട് സീറ്റ് നല്കുന്നതിൽ പാർട്ടിയിൽ എതിർപ്പ്. ആദ്യം താഴെ മുതൽ അയാൾ പ്രവർത്തിച്ച് പാർട്ടിയെ പഠിച്ചിട്ട് പാലക്കാട്ടേക്ക് വിട്ടാൽ മതി എന്നാണ്‌ പാലക്കാട്ട് നേതാക്കൾ പറയുന്നത്.